ഗ്രാമ പഞ്ചായത്ത്, നഗര പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍ എന്നീ തലങ്ങളില്‍ ധനകാര്യ ഉള്‍പ്പെടുത്തലും സാമൂഹ്യ സുരക്ഷാ പദ്ധതികളും 100 ശതമാനം കൈവരിക്കുക എന്നതാണ് 2025 സെപ്റ്റംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന ക്യാംമ്പയിന്റെ ലക്ഷ്യം.
പാലക്കാട്: ഇന്ത്യയിലെ മുന്‍നിര പൊതു മേഖലാ ബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് ബറോഡ പാലക്കാട് ജില്ലയില്‍ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ധനകാര്യ മന്ത്രാലയത്തിന്റെ ഭാഗമായ ധനകാര്യ സേവന വകുപ്പ് ആരംഭിച്ച ദേശവ്യാപക സാച്ചുറേഷന്‍ ക്യാംമ്പയിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത്, നഗര പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍ എന്നീ തലങ്ങളില്‍ ധനകാര്യ ഉള്‍പ്പെടുത്തലും സാമൂഹ്യ സുരക്ഷാ പദ്ധതികളും 100 ശതമാനം കൈവരിക്കുക എന്നതാണ് 2025 സെപ്റ്റംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന ക്യാംമ്പയിന്റെ ലക്ഷ്യം. ബാങ്ക് ഓഫ് ബറോഡ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് വിനായക് മുദലിയാര്‍, ജനറല്‍ മാനേജറും എറണാകുളം സോണല്‍ ഹെഡുമായ പ്രജിത് കുമാര്‍ ഡി, വിശിഷ്ടാതിഥികള്‍, മറ്റ് മുതിര്‍ന്ന ബാങ്കിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി ജീവന്‍ജ്യോതി ബീമാ യോജന (പിഎംജെജെബിവൈ), പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (പിഎംഎസ്ബിവൈ) പദ്ധതികളിലെ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുകളും, അടല്‍ പെന്‍ഷന്‍ യോജന (എപിവൈ)യില്‍ ചേര്‍ന്നവര്‍ക്കുള്ള എന്റോള്‍മെന്റ്് രസീതുകളും വിതരണം ചെയ്തു. യോഗ്യരായ പിഎംജെഡിവൈ അക്കൗണ്ടുകളില്‍ റീകെവൈസി നടപടികളും പൂര്‍ത്തിയാക്കി. ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബാങ്ക് പാലക്കാട് ജില്ലയിലെ ശാഖകള്‍ വഴി 25 എസ്എച്ച്ജി ഗ്രൂപ്പുകളിലെ 350 ഗുണഭോക്താക്കള്‍ക്ക് മൊത്തം 3.53 കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ചതായി ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

