അഞ്ചു ദിവസങ്ങളിലായി സങ്കീര്‍ണമായ 300ലേറെ കേസ് സ്റ്റഡികളാണ് സമ്മേളനത്തില്‍ അവതരിപ്പിച്ചത്. ഇതിനു പുറമെ 100ലേറെ ഹൃദ്രോഗചികിത്സാ വിദഗ്ധരുടെ പ്രഭാഷണങ്ങളും ഹൃദ്രോഗചികില്‍സാ രംഗത്തു നിര്‍ണായകമായ കാര്‍ഡിയോവസ്കുലാര്‍ ഇമേജിംഗിലെയും എക്കോകാര്‍ഡിയോഗ്രാഫിയിലെയും നൂതന കണ്ടുപിടുത്തങ്ങളുടെ അവതരണവും നടന്നു.
കൊച്ചി: വാല്‍വുലര്‍ ഹൃദ്രോഗം എക്കോ സഹായത്തോടെ ശസ്ത്രക്രിയ ചെയ്യാതെ പരിഹരിക്കുന്നതുള്‍പ്പെടെയുള്ള സാങ്കേതികവിദ്യാ മുന്നേറ്റങ്ങള്‍ ഹൃദ്രോഗചികിത്സയില്‍ ഏറെ നിര്ണായകമായിക്കഴിഞ്ഞെന്ന് നാലു ദിവസമായി കൊച്ചി ലെ മെറിഡിയന് കണ്വെന്ഷന് സെന്ററില്‍ നടന്ന ഇന്ത്യന്‍ അക്കാദമി ഓഫ് എക്കോകാര്‍ഡിയോഗ്രഫിയുടെ (ഐഎഇ) ദേശീയ വാര്‍ഷിക സമ്മേളനമായ എക്കോ ഇന്ത്യ 2025 വിലയിരുത്തി. സമാപനദിവസം ചെന്നൈ കെ എസ് ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റ് ഡോ ഷണ്മുഖസുന്ദരം സോമസുന്ദരം ‘കൊറോണറി ആര്‍ടെറി ബ്ലോക് മൂലമുള്ള മിട്രല്‍ വാല്‍വ് ലീക്ക്’ എന്ന വിഷയത്തില്‍ നടേശ പാണ്ഡ്യന് സ്മാരക പ്രഭാഷണം നടത്തി. അഞ്ചു ദിവസങ്ങളിലായി സങ്കീര്‍ണമായ 300ലേറെ കേസ് സ്റ്റഡികളാണ് സമ്മേളനത്തില്‍ അവതരിപ്പിച്ചത്. ഇതിനു പുറമെ 100ലേറെ ഹൃദ്രോഗചികിത്സാ വിദഗ്ധരുടെ പ്രഭാഷണങ്ങളും ഹൃദ്രോഗചികില്‍സാ രംഗത്തു നിര്‍ണായകമായ കാര്‍ഡിയോവസ്കുലാര്‍ ഇമേജിംഗിലെയും എക്കോകാര്‍ഡിയോഗ്രാഫിയിലെയും നൂതന കണ്ടുപിടുത്തങ്ങളുടെ അവതരണവും നടന്നു. ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്കാരത്തിന് മലയാളിയായ കാര്‍ഡിയോളജിസ്റ്റ് ഡോ. കപില്‍ രാജേന്ദ്രന് അര്‍ഹനായി. അഞ്ചു വേദികളിലായി നടന്ന സമ്മേളനത്തില്‍ പതിനഞ്ചിലേറെ വിദേശ ഡോക്ടര്‍മാരുള്‍പ്പെടെ 1500ഓളം ഡോക്ടര്‍മാര്‍ പങ്കെടുത്തു.

