ഹീറോ, ടിവിഎസ്, ബജാജ്, സുസുക്കി, ടിവിഎസ് ഐക്യൂബ്, ചേതക്, ഏഥര്‍, വിഡ, ഒഎല്‍എ, ആംപിയര്‍ തുടങ്ങി നിരവധി ബ്രാന്‍ഡുകളുടെ സ്കൂട്ടറുകള്, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ എന്നിവ ഫ് ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സില്‍ ലഭ്യമാണ്
കൊച്ചി : ഇലക്ട്രിക് വാഹനങ്ങളുടെ വിശാലമായ ശേഖരമൊരുക്കി വരാനിരിക്കുന്ന ഫ് ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ്. ഹീറോ, ടിവിഎസ്, ബജാജ്, സുസുക്കി, ടിവിഎസ് ഐക്യൂബ്, ചേതക്, ഏഥര്‍, വിഡ, ഒഎല്‍എ, ആംപിയര്‍ തുടങ്ങി നിരവധി ബ്രാന്‍ഡുകളുടെ സ്കൂട്ടറുകള്, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ എന്നിവ ഫ് ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സില്‍ ലഭ്യമാണ്. കൂടാതെ റോയല്‍ എന്‍ഫീല്‍ഡ്,ജാവ യെസ്ഡി, കെടിഎം, ട്രയംഫ് എന്നീ പ്രീമിയം മോട്ടോര്‍സൈക്കിളുകളുടെ ലോഞ്ചിനും ബിഗ് ബില്യണ്‍ ഡേയ്സ് 2025ലുണ്ടാകും. ഓഇഎംകളുമായി നേരിട്ട് സഹകരിക്കുന്നതിനാല്‍ ബ്രാന്ഡ്അധികൃത ഡീലര്‍മാര്‍ വഴി ഉല്‍പ്പന്ന വിതരണം, വില്‍പ്പനാനന്തര സേവനം എന്നിവ ഫ് ളിപ്കാര്‍ട്ട് ഉറപ്പാക്കുന്നുണ്ട്.
വാഹനമേതെന്ന് തീരുമാനിക്കുന്നത് മുതല്‍ ബുക്കിംഗ്, വാഹന രജിസ്ട്രേഷന്, ഇന്‍ഷുറന്‍സ് എന്നിവ വരെയുള്ള മുഴുവന്‍ വാങ്ങള്‍ പ്രക്രിയയും പൂര്‍ണ്ണമായും ഡിജിറ്റലാണ്. സീറോ ഡിപ്രീസിയേഷന്, പേഴ്സണല്‍ ആക്സിഡന്റ് കവര്‍ തുടങ്ങിയ ഓപ്ഷനുകള്‍ ഉള്‍പ്പെടെ അക്കോ, ഐസിഐസിഐ ലോംബാര്ഡ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് തുടങ്ങിയ ഒന്നിലധികം മുന്‍നിര ദാതാക്കള്‍ വഴി ഇന്‍ഷുറന്‍സ് പരിരക്ഷയും വാഗ്ദാനം ചെയ്യുന്നു. കൂടാതെ 48 മാസം വരെയുള്ള ഇഎംഐ സൗകര്യവും ലഭ്യമാണ്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുണ്ടെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഫ് ളിപ്കാര്‍ട്ടില്‍ ഇരുചക്ര വാഹനങ്ങള്‍ക്കുള്ള ആവശ്യം മൂന്നിരട്ടിയായി വര്‍ദ്ധിച്ചുവെന്നും ഫ് ളിപ്കാര്‍ട്ടിന്റെ ഇലക്ട്രോണിക്സ് വൈസ് പ്രസിഡന്റ് സുജിത് അഗാഷെ പറഞ്ഞു.

