സിഡ്നി ഹില്ട്ടന് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ശ്രീനാരായണ ധര്‍മ്മ സംഘം പ്രസിഡന്റ് സ്വാമി വീരേശ്വരാനന്ദ സമിറ്റിന്റെ ലോഗോ പ്രകാശനം ചെയ്തു.
കൊച്ചി/സിഡ്നി: കേരളവും ഓസ്ട്രേലിയയും തമ്മിലുള്ള വ്യാപാര, തൊഴില്‍, സംസ്ക്കാരം ഉള്‍പ്പെടെയുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഓസ്ട്രേലിയയിലെ കേരള ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ ചേംബറും (കെബിപിസിഎ), കമ്മ്യൂണിറ്റി മൈഗ്രന്റ് റിസോഴ്സ് സെന്ററും (സിഎംആര്സി) സഹകരിച്ച് സമ്മിറ്റ് നടത്തുന്നു. 2026 ഫെബ്രുവരി 13,14 തീയതികളിലാണ് സമ്മിറ്റ്. സിഡ്നി ഹില്ട്ടന് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ശ്രീനാരായണ ധര്‍മ്മ സംഘം പ്രസിഡന്റ് സ്വാമി വീരേശ്വരാനന്ദ സമിറ്റിന്റെ ലോഗോ പ്രകാശനം ചെയ്തു.
കേരള ബിസിനസ് ആന്റ് പ്രൊഫഷണല്‍സ് ചേമ്പര്‍ ആസ്ട്രേലിയ സ്ഥാപകയും ചെയര്‍പേഴ്സണുമായ ജുമൈല ആഡല്‍, സെക്രട്ടറിയും ഡയറക്ടറുമായ കിരണ്‍ ജെയിംസ്, ഡയറക്ടര്‍മാരായ ദീപ നായര്‍ , ആര്‍പിജി അസറ്റ് മാനേജിമെന്റ് ഗ്രൂപ്പ് ഡയറക്ടറും ഡബ്ല്യുബിസി കെയര്‍ അംബാസിഡറുമായ കെ. എസ് വിനോദ്, സിഎംആര്സി സി.ഇ.ഒ മെലിസ മൊണ്ടെയ്റോ, എംപിമാരായ ഹ്യൂഗ് മക്ഡെര്‍മോട്ട്, മാര്‍ക്ക് ഹോഡ്ജസ്, ഡോ. കെ. ടി. ജലീല്‍ എം.എല്‍.എ , ആര്‍പിജി ഗ്രൂപ്പ് ചെയര്മാന് റേ പില്ലൈ, ഡാര്‍സി ലൗണ്ട്, ഡേവിഡ് മോണ്‍ക്രിഫ്, ബ്രാഡ് ബണ്ടിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു. നോര്‍ക്ക, കെ.എസ്.ഐ.ഡി.സി, കെഡി.ഐ.എസ്.സി, കേരള ടൂറിസം, മലയാളം മിഷന്, എന്നിവയുടെയും പിന്തുണ സമ്മിറ്റിനുണ്ടെന്ന് കെ.എസ് വിനോദ് അറിയിച്ചു.

