കോംപ്ലക്‌സ് ഹെഡ് ആന്റ് നെക്ക് ക്യാന്‍സര്‍ സെന്റര്‍ ആരംഭിച്ച് വിപിഎസ് ലേക്‌ഷോര്‍ 

അന്താരാഷ്ട്രതലത്തില്‍ പ്രശസ്തരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍, വിവിധ മേഖലകളിലെ വിദഗ്ധരുടെ സംഘത്തിന്റെ പിന്തുണയോടെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുകയെന്ന് വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍ എം ഡി എസ് കെ അബ്ദുള്ള, സി ഇ ഒ ജയേഷ് വി നായര്‍ ,  ഹെഡ് ആന്റ് നെക്ക് ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും മേധാവിയുമായ ഡോ. മോണി എബ്രഹാം കുര്യാക്കോസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊച്ചി: ഇന്ത്യയില്‍ ആദ്യമായി തലയിലെയും  കഴുത്തിലെയും  അപൂര്‍വ ക്യാന്‍സറുകളുടെ ചികിത്സയ്ക്കായി വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍ സെന്റര്‍ ഫോര്‍  കോംപ്ലക്‌സ് ഹെഡ് ആന്റ് നെക്ക് ക്യാന്‍സര്‍ (സിസിഎച്ച്എന്‍സി) ആരംഭിച്ചു. അന്താരാഷ്ട്രതലത്തില്‍ പ്രശസ്തരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍, വിവിധ മേഖലകളിലെ വിദഗ്ധരുടെ സംഘത്തിന്റെ പിന്തുണയോടെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുകയെന്ന് വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍ എം ഡി എസ് കെ അബ്ദുള്ള, സി ഇ ഒ ജയേഷ് വി നായര്‍ ,  ഹെഡ് ആന്റ് നെക്ക് ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും മേധാവിയുമായ ഡോ. മോണി എബ്രഹാം കുര്യാക്കോസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സങ്കീര്‍ണ്ണവും, ആവര്‍ത്തിച്ചുള്ളതും,  രോഗനിര്‍ണയം നടത്താനും ചികിത്സിക്കാനും  ബുദ്ധിമുട്ടുള്ളതുമായ തല, കഴുത്ത് ക്യാന്‍സറുകള്‍ സിസിഎച്ച്എന്‍സി  കൈകാര്യം ചെയ്യുന്നു. അത്യാധുനിക സാങ്കേതികവിദ്യ, കൃത്യമായ ജീനോമിക് രോഗനിര്‍ണയം, വിവിധ മേഖലകളിലെ നൂതന ചികിത്സാ വൈദഗ്ദ്ധ്യം, സമഗ്രമായ പുനരധിവാസം എന്നിവ സംയോജിപ്പിച്ച് ലോകോത്തര ക്യാന്‍സര്‍ പരിചരണം നല്‍കുക എന്നതാണ് ലക്ഷ്യം. ആഗോള ഡ്രഗ് ആക്‌സസ് പ്രോഗ്രാമുകളിലൂടെയും പ്രമുഖ അന്താരാഷ്ട്ര കേന്ദ്രങ്ങളുമായി സഹകരിച്ചുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെയും നൂതന ചികിത്സാ രീതികള്‍ സൃഷ്ടിക്കാന്‍ സിസിഎച്ച്എന്‍സി ശ്രമിച്ചുവരുന്നു. തലയിലും കഴുത്തിലും ക്യാന്‍സര്‍ ആവര്‍ത്തിക്കാനുള്ള സാധ്യത 50 ശതമാനം വരെ ഉയര്‍ന്നതാണെന്നും ഡോ. മോണി കൂട്ടിച്ചേര്‍ത്തു. ഇത്തരം വിപുലമായ ആവര്‍ത്തിച്ചുള്ളതോ സങ്കീര്‍ണ്ണമായതോ ആയ ക്യാന്‍സറുകള്‍ ചികിത്സിക്കാന്‍ സമര്‍പ്പിത കേന്ദ്രങ്ങള്‍ ഇന്ന് ഇന്ത്യയില്‍ ഇല്ല. ഈ വിടവ് നികത്താനും ഈ രോഗികള്‍ക്ക് കേന്ദ്രീകൃതവും സമഗ്രവുമായ പരിചരണം നല്‍കാനുമാണ് സിസിഎച്ച്എന്‍സി  രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. ഓങ്കോളജി കണ്‍സള്‍ട്ടന്റായ ഡോ. അശ്വിന്‍ മുള്ളത്ത്,  കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് ഓങ്കോളജിസ്റ്റ് ഡോ. എബിന്‍ റഹ്മാന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു