പ്രൈം വോളിബോള്‍ ലീഗ്: മുംബൈ മിറ്റിയോഴ്‌സും  അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും സെമിഫൈനലില്‍ 

നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് ഹീറോസ്, ചെന്നൈ ബ്ലിറ്റ്‌സ്, ആതിഥേയരായ ഹൈദരാബാദ് ബ്ലാക്‌ഹോക്‌സ് ടീമുകള്‍ ഏഴ് മത്സരം പൂര്‍ത്തിയാക്കുകയും സെമിഫൈനല്‍ കാണാതെ പുറത്താവുകയും ചെയ്തു. ഒക്ടോബര്‍ 24നാണ് സെമിഫൈനല്‍. കലാശക്കളി ഒക്ടോബര്‍ 26ന്.

 

ഹൈദരാബാദ്: ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗിന്റെ നാലാം സീസണില്‍ ചെന്നൈ ബ്ലിറ്റ്‌സിനെ 3-1ന് തോല്‍പ്പിച്ച് മുംബൈ മിറ്റിയോഴ്‌സ് സെമിഫൈനലില്‍ പ്രവേശിച്ചു. ചെന്നൈ തോറ്റതോടെ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും സെമി ഉറപ്പാക്കി. മുംബൈ മിറ്റിയോഴ്‌സ് നേരത്തേ സെമി ഉറപ്പാക്കിയിരുന്നു. ഇനി ഒരു സ്ഥാനം മാത്രമാണ് അവശേഷിക്കുന്നത്. കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, ഗോവ ഗാര്‍ഡിയന്‍സ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്, ഡല്‍ഹി തൂഫാന്‍സ് ടീമുകളാണ് ഈ സ്ഥാനത്തിനായുള്ള മത്സരത്തില്‍ അവശേഷിക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് ഹീറോസ്, ചെന്നൈ ബ്ലിറ്റ്‌സ്, ആതിഥേയരായ ഹൈദരാബാദ് ബ്ലാക്‌ഹോക്‌സ് ടീമുകള്‍ ഏഴ് മത്സരം പൂര്‍ത്തിയാക്കുകയും സെമിഫൈനല്‍ കാണാതെ പുറത്താവുകയും ചെയ്തു. ഒക്ടോബര്‍ 24നാണ് സെമിഫൈനല്‍. കലാശക്കളി ഒക്ടോബര്‍ 26ന്.

കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഒരു സെറ്റ് മാത്രം വിട്ടുനല്‍കിയായിരുന്നു മുംബൈയുടെ ജയം. ഓം ലാഡ് വസന്തിന്റെ കൃത്യ സമയത്തുള്ള ബ്ലോക്കിലൂടെയാണ് മുംബൈ ആദ്യ സെറ്റ് സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ ചെന്നൈ ശക്തമായി തിരിച്ചടിച്ചു. തരുണ്‍ ചെന്നൈയുടെ കൗണ്ടര്‍ അറ്റാക്കിന് നേതൃത്വം നല്‍കി. സൂരജ് ചൗധരി അമിത്തിനെതിരെ നടത്തിയ ബ്ലോക്കും, പെരോട്ടോയുടെ സൂപ്പര്‍ സെര്‍വും മുംബൈയെ സമ്മര്‍ദ്ദത്തിലാക്കി. ഒടുവില്‍ ചെന്നൈ ബ്ലിറ്റ്‌സ് രണ്ടാം സെറ്റ് നേടി കളി സമനിലയിലാക്കി. മൂന്നാം സെറ്റില്‍, ചെന്നൈയുടെ ലിബറോ  ശ്രീകാന്തിന്റെ മികച്ച പ്രകടനം കാണികളെ ത്രസിപ്പിച്ചു. എന്നാല്‍ കാര്‍ത്തികിന്റെ ബ്ലോക്കുകളോടെ മുംബൈയുടെ പ്രതിരോധം ശക്തമായി. ലോഫ്‌റ്റെസ്‌നസിന്റെ മധ്യഭാഗത്തുനിന്നുള്ള ആക്രമണത്തിലൂടെ മുംബൈ വീണ്ടും ലീഡ് നേടി. നാലാം സെറ്റില്‍ ഇരുടീമുകളുടെയും ബലാബലം കണ്ടു. പെരോട്ടോയും ജെറോമും ചെന്നൈക്കായി പോരാടി. എന്നാല്‍ കാര്‍ത്തികും ശുഭവും ചേര്‍ന്ന് തരുണിനെ തടഞ്ഞത് മുംബൈക്ക് നിര്‍ണായക പോയിന്റ് നല്‍കി. ഒടുവില്‍ ശുഭത്തിന്റെ സൂപ്പര്‍ സ്‌പൈക്കിലൂടെ മുംബൈ മാരത്തണ്‍ സെറ്റും മത്സരവും സ്വന്തമാക്കി സെമിഫൈനലിലേക്ക് കുതിക്കുകയായിരുന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു