സര്‍വീസുകള്‍ വിപുലീകരിക്കാനൊരുങ്ങി മാല്‍ദീവിയന്‍ വിമാനക്കമ്പനി 

ഇതിന്റെ ഭാഗമായി ശരാശരി 17,500 രൂപയില്‍ ആരംഭിക്കുന്ന റിട്ടേണ്‍ നിരക്കുകളോടെ 152 സീറ്റ് എയര്‍ബസ് എ320 വിമാനം സര്‍വീസ് നടത്തും. മിതമായ നിരക്കിലുള്ള ടിക്കറ്റില്‍ സൗജന്യ ഭക്ഷണം, ബാഗേജ് അലവന്‍സുകള്‍, സുഗമമായ ആഭ്യന്തര ഇന്റര്‍ഐലന്‍ഡ് കണക്ഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നതായി കമ്പനി വ്യക്തമാക്കി.
കൊച്ചി: മാലിദ്വീപിന്റെ ദേശീയ വിമാനക്കമ്പനിയായ മാല്‍ദീവിയന്‍ കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ നിന്ന് മാലിദ്വീപിലേക്കുള്ള വിമാന സര്‍വീസുകള്‍ വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി ശരാശരി 17,500 രൂപയില്‍ ആരംഭിക്കുന്ന റിട്ടേണ്‍ നിരക്കുകളോടെ 152 സീറ്റ് എയര്‍ബസ് എ320 വിമാനം സര്‍വീസ് നടത്തും. മിതമായ നിരക്കിലുള്ള ടിക്കറ്റില്‍ സൗജന്യ ഭക്ഷണം, ബാഗേജ് അലവന്‍സുകള്‍, സുഗമമായ ആഭ്യന്തര ഇന്റര്‍ഐലന്‍ഡ് കണക്ഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നതായി കമ്പനി വ്യക്തമാക്കി. മാലിദ്വീപിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ മാല്‍ദീവിയന്‍ 17 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിനൊപ്പം ദ്വീപസമൂഹത്തിലുടനീളം തടസ്സമില്ലാത്ത പ്രവേശനം ഉറപ്പാക്കുകയും ചെയ്യുന്നു. വിപുലമായ ശൃംഖലയിലൂടെ, അന്താരാഷ്ട്ര യാത്രക്കാരെ രാജ്യത്തെ പ്രമുഖ റിസോര്‍ട്ടുകള്‍, സാഹസിക കേന്ദ്രങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന  സമ്പൂര്‍ണ്ണ യാത്രാ പാക്കേജാണ് വാഗ്ദാനം ചെയ്യുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. തങ്ങളുടെ സുപ്രധാന വിപണികളില്‍ ഒന്നായ ഇന്ത്യയിയില്‍ നിന്ന് മാലിദ്വീപിലേക്ക് വരുന്ന യാത്രക്കാരെ സംബന്ധിച്ച് കൊച്ചിയും തിരുവനന്തപുരവും  ഇപ്പോഴും വളരെ പ്രധാനപ്പെട്ട കവാടങ്ങളാണെന്ന് മാല്‍ദീവിയന്‍ കൊമേഴ്‌സ്യല്‍ (ഇന്റര്‍നാഷണല്‍) ജനറല്‍ മാനേജര്‍ മുഹമ്മദ് സഫ പറഞ്ഞു. ദേശീയ വിമാനക്കമ്പനിയും രാജ്യത്തെ ഏറ്റവും വലിയ ഓപ്പറേറ്ററും എന്ന നിലയില്‍ യാത്രക്കാര്‍ക്ക് മാലിദ്വീപിലെ ആതിഥ്യമര്യാദ അനുഭവിക്കാന്‍ സഹായിക്കുന്ന വിമാനയാത്ര ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു