2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍ മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി 55,707.53 കോടി രൂപയും അറ്റാദായം 630.36 കോടി രൂപയും സംയോജിത വരുമാനം 4,972.54 കോടി രൂപയിലും എത്തി
കൊച്ചി: മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ (നീല മുത്തൂറ്റ്) പതാക വാഹക സാമ്പത്തിക സേവന സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് 2026 സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയിലെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍ മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി 55,707.53 കോടി രൂപയും അറ്റാദായം 630.36 കോടി രൂപയും സംയോജിത വരുമാനം 4,972.54 കോടി രൂപയിലും എത്തി. കൈകാര്യം ചെയ്യുന്ന ആസ്തി 40,248.05 കോടി രൂപയും അറ്റാദായം 567.62 കോടി രൂപയും വരുമാനം 3,570.83 കോടി രൂപയുമായി 2026 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ത്രൈമാസത്തില്‍ 429.81 കോടി രൂപയുടെ സംയോജിത അറ്റാദായവും 2,712.13 കോടി രൂപയുടെ വരുമാനവുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ് തുടര്‍ച്ചയായ വളര്‍ച്ച കൈവരിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവ് അപേക്ഷിച്ച് വരുമാനം 28.38 ശതമാനവും അറ്റാദായം 59.56 ശതമാനവും വര്‍ധിച്ചു.

