കൊച്ചി: ആകാശ് നാഷണല്‍ ടാലന്റ് ഹണ്ട് എക്സാം(എ.എന്‍.ടി.എച്ച്.ഇ), ഇന്ത്യന്‍ ഒളിമ്പ്യാഡ് ക്വാളിഫയര്‍ ഇന്‍ മാത്തമാറ്റിക്സ് (ഐ.ഒ.ക്യു.എം), എന്‍.ഡി.എ, എ.എഫ്.എം.സി എന്നിവയുള്‍പ്പെടെയുള്ള പ്രധാന ദേശീയ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ആദരമൊരുക്കി ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് (എഇഎസ്എല്‍). 2024ല്‍ 14.5 ലക്ഷം വിദ്യാര്‍ഥികളാണ് പ്രധാന ദേശീയ സ്കോളര്‍ഷിപ്പ് പരീക്ഷകളിലൊന്നായ ആകാശ് നാഷണല്‍ ടാലന്റ് ഹണ്ട് പരീക്ഷയില്‍ (എഎന്‍ടിഎച്ച്ഇ) പങ്കെടുത്തതെന്ന് ആകാശ് ഇന്‍സ്റ്റിറ്റിയൂട്ട് ചീഫ് അക്കാഡമിക് ആന്‍ഡ് ബിസിനസ് മേധാവി ധീരജ് കുമാര്‍ മിശ്ര പറഞ്ഞു.
ദേശീയ ഗണിത ഒളിമ്പ്യാഡിലേക്കുള്ള പ്രവേശന പരീക്ഷയെന്ന നിലയില്‍ 8,129 വിദ്യാര്‍ഥികള്‍ അടുത്ത റൗണ്ടിലേക്ക് (ആര്‍എംഒ/ഐഎന്‍എംഒ) യോഗ്യത നേടി. 17 വിദ്യാര്‍ഥികളാണ് ആര്‍എംഒയ്ക്ക് യോഗ്യത നേടിയത്. രവിപുരം ബ്രാഞ്ചില്‍ നിന്നുള്ള സൗമ്യ എഎഫ്എംസി പ്രവേശന പരീക്ഷയില്‍ പെണ്‍കുട്ടികളില്‍ ഒന്നാം റാങ്ക് നേടി. മഹാദേവ് എന്‍ഡിഎ (നാഷണല്‍ ഡിഫന്‍സ് അക്കാദമി) പ്രവേശന പരീക്ഷയില്‍ അഞ്ചാം റാങ്ക് നേടി. പാലാരിവട്ടം ബ്രാഞ്ചില്‍ നിന്നുള്ള തനായ് എഎന്‍ടിഎച്ച്ഇ ടോപ്പറായി തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിരവിപുരം ബ്രാഞ്ചില്‍ നിന്നുള്ള ഇമ്മാനുവല്‍ സിബി സെബാസ്റ്റ്യന്‍, സൗമില്‍ ആനന്ദ്, അനുപം കുമാര്‍ ഭാരതി എന്നിവര്‍ ഐഒക്യുഎമ്മില് യോഗ്യത നേടി. എഎന്‍ടിഎച്ച്ഇ, ഐഒക്യുഎം എന്നിവയുടെ ദേശീയ തലം മുതല്‍ എന്‍ഡിഎ, എഎഫ്എംസി എന്നിവയിലെ വിജയങ്ങള്‍ വരെയുള്ള ഈ നേട്ടങ്ങള്‍ തങ്ങളുടെ വിദ്യാര്‍ഥികളുടെയും ഫാക്കല്‍റ്റിയുടെയും സമര്‍പ്പണത്തെ പ്രതിഫലിപ്പിക്കുന്നതായും ധീരജ് കുമാര്‍ മിശ്ര പറഞ്ഞു. എല്ലാ മത്സരാധിഷ്ഠിത കരിയര്‍ പാതകളിലും വിദ്യാര്‍ഥികളെ ശാക്തീകരിക്കുന്നതിനും ദേശീയതലത്തില്‍ അവരുടെ പൂര്‍ണ്ണ ശേഷി തിരിച്ചറിയുന്നതിനുമുള്ള ആകാശിന്റെ പ്രതിബദ്ധതയാണ് മികച്ച വിജയങ്ങളില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

