മുംബൈയിലെ ഗോറേഗാവിലെ എക്സിബിഷന് സെന്ററില്‍ നടന്ന പ്രത്യേക ചടങ്ങില്‍ മുന്‍ വസ്ത്രവ്യവസായ മന്ത്രി സുഭാഷ് ദേശ്മുഖ് അവാര്‍ഡ് സമ്മാനിച്ചു.
കൊച്ചി: മഫത്ലാല്‍ ഇന്‍ഡസ്ട്രീസ് സി.ഇ.ഒ എം. ബി രഘുനാഥിന് ഇന്ത്യയിലെ യൂണിഫോം ഗാര്‍മെന്റ് മേഖലയിലെ വളര്‍ച്ചക്കും മാറ്റത്തിനുമുള്ള അതുല്യ സംഭാവനയെ മാനിച്ച് രാജ്യത്തെ ആദ്യ ‘യൂണിഫോം റെവല്യൂഷനറി പേഴ്സണ്‍ ഓഫ് ഇന്ത്യ’ അവാര്‍ഡ് നല്കി. മുംബൈയിലെ ഗോറേഗാവിലെ എക്സിബിഷന് സെന്ററില്‍ നടന്ന പ്രത്യേക ചടങ്ങില്‍ മുന്‍ വസ്ത്രവ്യവസായ മന്ത്രി സുഭാഷ് ദേശ്മുഖ് അവാര്‍ഡ് സമ്മാനിച്ചു. രഘുനാഥിന്റെ ദീര്‍ഘദര്‍ശനവും നേതൃത്വത്തിന്റെയും ഫലമായാണ് സോളാപൂര്‍ യൂണിഫോം ഗാര്‍മെന്റ് എക്സിബിഷന് രൂപകല്‍പ്പന ചെയ്ത് വിജയകരമായി സംഘടിപ്പിക്കപ്പെട്ടതെന്നും സംരംഭകരും നിര്‍മ്മാതാക്കളും വ്യവസായ പങ്കാളികളും ഒത്തുചേരുന്ന ദേശീയ വേദിയായി ഇത് മാറിയതായി സോളാപൂര്‍ ഗാര്‍മെന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷന് പ്രസിഡന്റ് സതീഷ് പവാര്‍ അറിയിച്ചു.
കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളിലായി ഈ സംരംഭം യൂണിഫോം ഗാര്‍മെന്റ് വ്യവസായത്തിന്റെ പരിസ്ഥിതിയെ ശക്തിപ്പെടുത്തുന്നതില്‍ രഘുനാഥ് നിര്‍ണായക പങ്കുവഹിച്ചു.അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും വ്യവസായത്തെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും രാജ്യത്ത് ആയിരത്തിലധികം സംരംഭകരെ വളര്‍ത്തുകയും ഏകദേശം 20,000 തൊഴില്‍ അവസരങ്ങള്‍ യൂണിഫോം ഗാര്‍മെന്റ് മേഖലയിലെ തനതു വളര്‍ച്ചയുടെ ഭാഗമാക്കുകയും ചെയ്തു. രഘുനാഥിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യവ്യാപകമായി ഗാര്‍മെന്റ് നിര്‍മ്മാതാക്കളുടെ ബിസിനസ് കഴിവുകളും ഉപഭോക്തൃ ബന്ധവും വിപുലീകരണ സാധ്യതകളും ഗണ്യമായി ഉയര്‍ത്താന്‍ സഹായിച്ചു. ഇരുപത് വര്‍ഷത്തിലധികം യൂണിഫോം മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ സ്കൂള്‍ യൂണിഫോമുകളുടെ വിപണി വികസിപ്പിക്കുകയും ആശുപത്രികള്‍, ബാങ്കുകള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, വിവിധ സേവനമേഖലകള്‍ എന്നിവയ്ക്ക് പുതിയ ഡിസൈന്‍, ട്രെന്‍ഡുകള്‍ എന്നിവ നല്‍കിയതായും സതീഷ് പവാര്‍ പറഞ്ഞു.

