ഓഗസ്റ്റ് റയ്മണ്ട് ഇന്ത്യന്‍ വിപണിയിലെത്തുന്നു 

ഇന്ത്യയിലെത്തുന്ന മോഡലുകളില്‍ മുഖ്യ ആകര്‍ഷണം ഹീറോ മോഡല്‍ ഒറിജിന്‍ ലൂണാര്‍ വാച്ചാണ്. ഇതിന് ചന്ദ്രോപരിതലം പോലുള്ള സങ്കീര്‍ണ്ണമായ കൊത്തുപണികളും അതിമനോഹരമായ, തിളക്കം നല്‍കുന്ന സൂപ്പര്‍ലുമിനോവ ബെസലും ഉണ്ട്.
കൊച്ചി: സ്വതന്ത്ര സ്വിസ് പൈതൃക വാച്ച് നിര്‍മ്മാതാക്കളായ ഓഗസ്റ്റ് റയ്മണ്ടിന്റെ ഇന്ത്യന്‍ വിപണിയിലെ അരങ്ങേറ്റവും  പങ്കാളിത്തവും ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ഹീലിയോസ് ലക്‌സ് ബ്രാന്‍ഡ് പ്രഖ്യാപിച്ചു. ഹീലിയോസ് ലക്‌സുമായുള്ള എക്‌സ്‌ക്ലൂസിവ് സഹകരണത്തോടെ ഇന്ത്യയിലേക്ക് ആദ്യമായി എത്തുന്ന ഓഗസ്റ്റ് റയ്മണ്ട്, 127 വര്‍ഷത്തെ വാച്ച് നിര്‍മ്മാണ പാരമ്പര്യത്തില്‍ നിന്നും ആര്‍ജ്ജിച്ച മികവോടെ കൈകൊണ്ട് നിര്‍മ്മിച്ചതും അസംബിള്‍ ചെയ്തതും വ്യക്തിഗതമായി നമ്പര്‍ ചെയ്തതുമായ വാച്ചുകളാണ് വിപണിയില്‍ എത്തിക്കുന്നത്. ഇന്ത്യയിലെത്തുന്ന മോഡലുകളില്‍ മുഖ്യ ആകര്‍ഷണം ഹീറോ മോഡല്‍ ഒറിജിന്‍ ലൂണാര്‍ വാച്ചാണ്. ഇതിന് ചന്ദ്രോപരിതലം പോലുള്ള സങ്കീര്‍ണ്ണമായ കൊത്തുപണികളും അതിമനോഹരമായ, തിളക്കം നല്‍കുന്ന സൂപ്പര്‍ലുമിനോവ ബെസലും ഉണ്ട്.

ഈ വാച്ചുകള്‍ക്ക് ശക്തി പകരുന്നത്  ഹാന്‍ഡ്‌വൗണ്ട് യൂണിറ്റാസ് കാലിബര്‍  ആണ്. ഒറിജിന്‍, യൂണിറ്റി, ഹെറിറ്റേജ് 1898, മാഗലന്‍ എന്നീ നാല് കളക്ഷനുകളിലായി 23 വാച്ചുകളാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. കോര്‍ റേഞ്ചിലുള്ള 21 വാച്ചുകള്‍ക്ക് 1.3 ലക്ഷം മുതല്‍ 2.5 ലക്ഷം രൂപ വരെയാണ് വില. ഒറിജിന്‍ ശേഖരത്തിലെ രണ്ട് സ്‌റ്റേറ്റ്‌മെന്റ്് വാച്ചുകള്‍ക്ക്  4.5 ലക്ഷവും 7.5 ലക്ഷവുമാണ് വില. എല്ലാ വാച്ചുകളും കൈകൊണ്ട് നിര്‍മ്മിച്ചതും അസംബിള്‍ ചെയ്തതും വ്യക്തിഗതമായി നമ്പര്‍ ചെയ്തതും പരിമിത എണ്ണം മാത്രം നിര്‍മ്മിക്കുന്നതുമാണ്.  ഇന്ത്യയില്‍ ഹീലിയോസ് ലക്‌സ് വഴി മാത്രമായിരിക്കും ഇവ ലഭിക്കുക. ഓഗസ്റ്റ് റയ്മണ്ടിനെ ഹീലിയോസ് ലക്‌സിലൂടെ ഇന്ത്യയില്‍ എക്‌സ്‌ക്ലൂസീവായി അവതരിപ്പിക്കുന്നതില്‍  അതിയായ സന്തോഷമുണ്ടെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് വാച്ചസ് ഡിവിഷന്‍ വൈസ് പ്രസിഡന്റും ചീഫ് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് ഓഫീസറുമായ രാഹുല്‍ ശുക്ല പറഞ്ഞു.  ഹീലിയോസ് ലക്‌സുമായുള്ള പങ്കാളിത്തത്തില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്ന് ഓഗസ്റ്റ് റയ്മണ്ട് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറും ഡെപ്യൂട്ടി സിഇഒയുമായ സുന്ദര്‍ ക്ലിംഗെന്‍ബര്‍ഗ് പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു