കൊച്ചി ബിനാലെയില്‍ ഷിക്കാഗോ സ്‌കൂള്‍ ഓഫ് ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘം

കൊച്ചി ബിനാലെയില്‍ ഷിക്കാഗോ സ്‌കൂള്‍ ഓഫ് ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘം
വിവിധ പ്രദര്‍ശന ഇടങ്ങള്‍ ചുറ്റിക്കണ്ട സംഘം കലാസൃഷ്ടികളുമായും കലാകാരന്മാരുമായും സംവദിച്ചു.

കൊച്ചി:  ഷിക്കാഗോ സ്‌കൂള്‍ ഓഫ് ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ടഅകഇ) നിന്നുള്ള 20 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമടങ്ങുന്ന സംഘം കൊച്ചി മുസിരിസ് ബിനാലെ കാണാനെത്തി.  വിവിധ പ്രദര്‍ശന ഇടങ്ങള്‍ ചുറ്റിക്കണ്ട സംഘം  കലാസൃഷ്ടികളുമായും കലാകാരന്മാരുമായും സംവദിച്ചു. ഷിക്കാഗോ സ്‌കൂള്‍ ഓഫ് ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കല്‍റ്റി അംഗമായ ശൗര്യ കുമാറിന്റെ നേതൃത്വത്തിലാണ് അമേരിക്കയില്‍ നിന്നുള്ള സംഘം എത്തിയത്. ദക്ഷിണേഷ്യയിലെ അന്താരാഷ്ട്ര കലാപ്രദര്‍ശനങ്ങളില്‍ കൊച്ചിമുസിരിസ് ബിനാലെയ്ക്ക് സവിശേഷമായ സ്ഥാനമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  ക്യുറേറ്റര്‍മാരുടെ തുറന്ന സമീപനത്തെയും ലോകമെമ്പാടുമുള്ള കലാകാരന്മാരുമായും  സംവദിക്കാന്‍ കൊച്ചി ബിനാലെ ഒരുക്കുന്ന അവസരത്തെയും അദ്ദേഹം പ്രശംസിച്ചു. ഒരേ സമയം ഭൂതകാലത്തെക്കുറിച്ചും ഭാവികാലത്തെക്കുറിച്ചും ശാന്തമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നവയാണ് കൊച്ചി ബിനാലെ സൃഷ്ടികളെന്ന്  അദ്ദേഹം പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും യുവ കലാകാരന്മാരുമായും  അന്താരാഷ്ട്ര ശബ്ദങ്ങള്‍ക്കും അര്‍ഹമായ വേദി നല്‍കുന്ന കൊമ്പി ബിനാലെ സമകാലീന കലാലോകത്തിന് മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏറെ അര്‍ത്ഥവത്തായ പ്രമേയമാണ് കൊച്ചി ബിനാലെ 2025 മുന്നോട്ടുവയ്ക്കുന്നതെന്ന്  സംഘത്തിലെ വിദ്യാര്‍ത്ഥിനിയായ മെര്‍ലിന്‍ പറഞ്ഞു.  സൃഷ്ടികളുമായി ഉണ്ടായ ആത്മബന്ധം ഏറെക്കാലം മനസില്‍ നില്‍ക്കുമെന്നും മെര്‍ലിന്‍ പറഞ്ഞു. ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സി. പ്രേം കുമാറും ബിനാലെ സന്ദര്‍ശിച്ചു.  ഓരോരുത്തരുടെയും മനസ്സ് തുറക്കുന്ന വലിയൊരു അനുഭവമാണ് ബിനാലെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിജയ് സേതുപതിയും തൃഷയും അഭിനയിച്ച ഹിറ്റ് ചിത്രം 96 ന്റെ സംവിധായകനാണ് സി. പ്രേംകുമാര്‍ .

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു