അവയവമാറ്റം നടത്തിയ രോഗികള്‍ക്കുള്ള മരുന്നുകള്‍ കാരുണ്യസ്പര്‍ശം പദ്ധതി വഴി ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്ജ്

അവയദാന ബോധവല്‍ക്കരണത്തിന്റെ ഭാഗമായി റോട്ടറി കൊച്ചിന്‍ ഡൗണ്‍ടൗണ്‍, എം.ജി യൂണിവേഴ്‌സിറ്റി എറണാകുളം റീജ്യണിലെ  എന്‍എസ്എസ് യൂണിറ്റുകള്‍ , ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള , ഐ.എം.എ കൊച്ചി എന്നിവരുടെ നേതൃത്വത്തില്‍  കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച റിപ്പിള്‍സ് ഓഫ് ലൈഫ് പ്രോഗ്രാം മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്നു. വിനു വി. നായര്‍, ഡോ. സുനില്‍ കെ. മത്തായി, ഡോ. എസ്. സുധീന്ദ്രന്‍, പത്മഭൂഷന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. അതുല്‍ ജോസഫ് മാനുവല്‍, എസ്.എ.എസ് നവാസ്, എം. രാജേഷ് കുമാര്‍, ഡോ. നോബിള്‍ ഗ്രേഷ്യസ്, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഡോ. ജി. എന്‍ രമേഷ്, മേജര്‍ സൂസി പോള്‍, ഹൈബി ഈഡന്‍ എം.പി, പ്രൊഫ. ഡോ. ഇ. എന്‍ ശിവദാസന്‍, ബാബുകുരിവിള, ഡോ. സുബ്രമഹ്ണ്യ അയ്യര്‍, സാജി ചന്ദ്രന്‍ എന്നിവര്‍ സമീപം
അവയവാദന പ്രോല്‍സാഹനവുമായി ബന്ധപ്പെട്ട് നടത്തിയ ഷോര്‍ട്ട് ഫിലിം മല്‍സരത്തില്‍  വിജയ്ച്ചവര്‍ക്കുള്ള  ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ സമ്മാനിച്ചു.

കൊച്ചി : അവയമാറ്റം നടത്തിയ രോഗികള്‍ക്കുളള മരുന്നുകള്‍ സംസ്ഥാനത്തെ കാരുണ്യസ്പര്‍ശം സീറോ പ്രോഫിറ്റ് പദ്ധതി വഴി ലഭ്യമാക്കുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. മരണാനന്തര അവയവ ദാനത്തെക്കുറിച്ച്  സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനും മരണാനന്തരം അവയവം ദാനം ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ നടപടികളുടെ പ്രചരണാര്‍ത്ഥവും റോട്ടറി കൊച്ചിന്‍ ഡൗണ്‍ടൗണ്‍, എം.ജി യൂണിവേഴ്‌സിറ്റി എറണാകുളം റീജ്യണിലെ  എന്‍.എസ്.എസ് യൂണിറ്റുകള്‍ , ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള , ഐ.എം.എ കൊച്ചി എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റിപ്പിള്‍സ് ഓഫ് ലൈഫ് പ്രോഗ്രാം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഉദ്ഘടാനം ചെയ്യുകയായിരുന്നു മന്ത്രി. കേരളം ആരോഗ്യ സൂചികയില്‍  മികച്ചു നില്‍ക്കുന്ന സംസ്ഥാനമാണെങ്കിലും ജീവിത ശൈലീ രോഗങ്ങള്‍ ജീവിത നിലവാരത്തെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് അവയവമാറ്റ ശസ്ത്രക്രിയ ആവശ്യമായവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായിട്ടാണ് കാണുന്നത്. മേഖലയുമായി ബന്ധപ്പെട്ടുണ്ടായ വ്യവഹാരങ്ങള്‍ മരണാനന്തര അവയവദാന പ്രക്രിയയെ വലിയ തോതില്‍ ബാധിച്ചു. മസ്തിഷ്‌ക്ക മരണം സ്ഥിരീകരിക്കുന്നതിന് ഡോക്ടര്‍മാര്‍ ഭയന്നിരുന്ന സാഹചര്യമുണ്ടായിരുന്നു. തുടര്‍ന്ന് കോടതികള്‍ നീതിപൂര്‍വ്വകമായ വിധി പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് 2024, 2025 വര്‍ഷം താരതമ്യം ചെയ്യുമ്പോള്‍ അവയവദാനത്തില്‍ 64 ശതമാനം  വര്‍ധനവുണ്ടായി. ഒപ്പം മരണാനന്തര അവയവാദനത്തിന് സന്നദ്ധമാകുന്ന കുടുംബങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഡിസ്ട്രിക്റ്റ് 3205 ഗവര്‍ണര്‍ ഡോ. ജി. എന്‍ രമേഷ് അധ്യക്ഷത വഹിച്ചു. മസ്തിഷക മരണത്തെ തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്ത വ്യക്തികളുടെ കുടുംബാംഗങ്ങളെയും സ്വീകര്‍ത്താക്കളെയും പങ്കെടുപ്പിച്ച് ലിഫോക്ക് സെക്രട്ടറി വിനു വി. നായര്‍ നടത്തിയ ‘നേര്‍ക്കാഴ്ച”എന്ന പരിപാടിയില്‍ ,  ആരക്കുന്നം സ്വദേശി ശ്രുതിയ്ക്ക്  മരണാനന്തരം ഹൃദയം ദാനം ചെയ്ത ചങ്ങനാശേരി സ്വദേശി ലാലിച്ചന്‍, സംസ്ഥാനത്ത് ആദ്യമായി കൈകള്‍ മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ മനുവിന് കൈകള്‍ ദാനം ചെയ്ത വരാപ്പുഴ സ്വദേശി ബിനോയി എന്നിവരുടെ കുടുംബാംഗങ്ങളെ ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ്ജ്  ആദരിച്ചു. അവയവാദന പ്രോല്‍സാഹനവുമായി ബന്ധപ്പെട്ട് നടത്തിയ ഷോര്‍ട്ട് ഫിലിം മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കാക്കനാട് രാജഗിരി കോളജ് ഓഫ് മാനേജ്‌മെന്റ് ആന്റ് അപ്ലൈഡ് സയന്‍സ്, രണ്ടാം സ്ഥാനം നേടിയ കറുകുറ്റി എസ് സി എം എസ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജി, മുന്നാം സ്ഥാനം നേടിയ കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ്, സ്‌കിറ്റ് മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ തൃക്കാക്കര ഭാരത് മാതാ കോളജ് എന്നിവര്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ സമ്മാനിച്ചു. ഹൈബി ഈഡന്‍ എം.പി, മേയര്‍ അഡ്വ. വി. കെ മിനിമോള്‍, കൊച്ചിന്‍ ഐ.എം.എ പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍, പത്മഭൂഷന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. ദിനേഷ് ബാലകൃഷ്ണന്‍, ഡോ. സുബ്രമഹ്ണ്യ അയ്യര്‍, ഡോ. എസ് സുധീന്ദ്രന്‍, ഡോ. ചാള്‍സ് പനയ്ക്കല്‍, ഡോ. മാത്യു ജേക്കബ്ബ്,  ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, കെസോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍  ഡോ. നോബിള്‍ ഗ്രേഷ്യസ്, എം.ജി യൂണിവേഴ്‌സിറ്റി എന്‍.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍  പ്രൊഫ. ഡോ. ഇ. എന്‍ ശിവദാസന്‍, ആര്‍.എസ്. സി സെക്രട്ടറി എസ്.എ.എസ് നവാസ്, റോട്ടറി കൊച്ചിന്‍ ഡൗണ്‍ടൗണ്‍ പ്രസിഡന്റ് മേജര്‍ സൂസി പോള്‍,  ലിഫോക്ക് ചെയര്‍മാന്‍ എം. രാജേഷ് കുമാര്‍, ട്രഷറര്‍ ബാബുകുരിവിള, ഓര്‍ഗന്‍   ഡൊണേഷന്‍ റോട്ടറി ഡിസ്ട്രിക് ചെയര്‍മാന്‍ ഡോ. സുനില്‍ കെ. മത്തായി തുടങ്ങിയവര്‍ സംസാരിച്ചു.പ്രോഗ്രാമിന്റെ ഭാഗമായി സെന്റ് തെരേസാസ് കോളജ് വിദ്യാര്‍ഥികളുടെ ലിഫോക്കിന്റെ ‘ആത്മതാളം  ‘ പദ്ധതിയുടെ നൃത്താവിഷ്‌ക്കാരവും ഉണ്ടായിരുന്നു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു