ഗൈനക് വിദഗ്ധരുടെ സംസ്ഥാന സമ്മേളനം നാളെ മുതല്‍ കൊച്ചിയില്‍

കൊച്ചിയില്‍ നടക്കുന്ന ഗൈനക് ഡോക്ടര്‍മാരുടെ സംഘടനയായ കെഫോഗിന്റെ 48-മത് സംസ്ഥാന സമ്മേളനത്തിന്റെ കാര്യപരിപാടികള്‍ എറണാകുളം പ്രസ്സ് ക്ലബ്ബില്‍ കെഫോഗിന്റെ നിയുക്ത പ്രസിഡന്റ് ഡോ.ടി.ഫെസി ലൂയിസ് വിശദീകരിക്കുന്നു. ഡോ.പരശു ഗോപിനാഥ്, ഡോ. ഗ്രേസി തോമസ്, ഡോ.കെ. രാധാമണി, ഡോ.പാര്‍വതി ദേത്ത് തുടങ്ങിയവര്‍ സമീപം.

ഗൈനക്കോളജി ഡോക്ടര്‍മാരുടെ ഏറ്റവും വലിയ സംഘടനയാണ് ഫോഗ്‌സി.

കൊച്ചി: ഗൈനക്കോളജി ചികിത്സാ വിദഗ്ധരുടെ സംഘടനയായ കേരള ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിന്റെ (കെഫോഗ്) 48ാമത് ത്രിദിന സംസ്ഥാന സമ്മേളനം നാളെ മുതല്‍ കൊച്ചി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. കൊച്ചിന്‍ ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വന്ധ്യതാ ചികിത്സ, ഒബ്സ്റ്റട്രിക്‌സ്, ഗൈനക്കോളജി, ഫീറ്റല്‍ മെഡിസിന്‍, ജനിതകശാസ്ത്രം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമായി 1200 ഡോക്ടര്‍മാര്‍ മൂന്നു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നുമായി മുന്നോറോളം പിജി വിദ്യാര്‍ഥികളും സമ്മേളനത്തിനെത്തും. ഗൈനക്കോളജി ഡോക്ടര്‍മാരുടെ ഏറ്റവും വലിയ സംഘടനയാണ് ഫോഗ്‌സി.

സമ്മേളനത്തിന്റെ ഉദ്ഘാടനം ഫഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റീസ് ഓഫ് ഇന്ത്യ (ഫോഗ്‌സി) പ്രസിഡന്റ് ഡോ. ഭാസ്‌കര്‍ പാള്‍ വൈകിട്ട് 5ന് നിര്‍വ്വഹിക്കും. കെഫോഗ് സംസ്ഥാന പ്രസിഡന്റ് ഡോ സൂചിത്ര സുധീര്‍ അധ്യക്ഷത വഹിക്കും. കെഫോഗ് സംസ്ഥാന സെക്രട്ടറി ഡോ. സുഭാഷ് മല്യ, സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ ഡോ. ഗ്രേസി തോമസ്, സംഘാടക സമിതി സെക്രട്ടറി ഡോ ടി ഫെസി ലൂയിസ്, സയന്റിഫിക് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. രാധാമണി കെ എന്നിവര്‍ പ്രസംഗിക്കും. ചടങ്ങില്‍ ഈ വര്‍ഷത്തെ കെഫോഗ് പുരസകാരങ്ങള്‍ വിതരണം ചെയ്യും. ഡോ. ടി ഫെസി ലൂയിസ് കെഫോഗിന്റെ പുതിയ സംസ്ഥാന പ്രസിഡന്റായി ചുമതലയേല്‍ക്കും.

ശനിയാഴ്ച്ച വൈകിട്ട് 5ന് കെഫോഗ് സംസ്ഥാന കൗണ്‍സില്‍ യോഗം നടക്കും.സമാപന സമ്മേളനം ഞായറാഴ്ച്ച വൈകിട്ട് 4ന് നടക്കും. മെറ്റേണല്‍ മെഡിസിന്‍, ഫീറ്റല്‍ മെഡിസിന്‍, ഹിസ്റ്ററോസ്‌കോപ്പി സിസ്റ്റുകള്‍ക്കുള്ള ടെക്‌നിക്കുകള്‍, ഹിസ്‌റ്റെറെക്ടമി, ചികിത്സ, അസാധാരണമായ ഗൈനക്കോളജിക്കല്‍ ഓങ്കോളജി, ആര്‍ത്തവവിരാമ ഓവറിയന്‍ ആര്‍ത്തവം, ജീവിതശൈലി, വന്ധ്യതാ മാനേജ്‌മെന്റ്, ലൈംഗിക ശേഷിക്കുറവ്, കോസ്‌മെറ്റിക് ഗൈനക്കോളജി, യൂറോ ഗൈനക്കോളജി തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ചര്‍ച്ചകളും ശില്‍പ്പശാലകളും വിദ്യാര്‍ഥികള്‍ പോസ്റ്ററുകളും പ്രബന്ധങ്ങളും അവതരിപ്പിക്കും.സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ ഡോ. ഗ്രേസി തോമസ്, കെഫോഗ് നിയുക്ത സംസ്ഥാന പ്രസിഡന്റും സംഘാടക സമിതി സെക്രട്ടറിയുമായ ഡോ ടി.ഫെസി ലൂയിസ്, സയന്റിഫിക് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. കെ. രാധാമണി, സംഘാടക സമിതി വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ശാന്ത ഈരാളി, സംഘാടക സമിതി ജോയിന്റ് സെക്രട്ടറിമാരായ ഡോ. പരശുറാം ഗോപിനാഥ്, ഡോ.പാര്‍വതി ദേത്ത് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു