ആറന്മുള കണ്ണാടി, നെറ്റൂര്‍ ക്രാഫ്റ്റ്, മ്യൂറല്‍ ആര്‍ട്ട് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 160ലധികം കരകൗശലവിദഗ്ധരെ സര്‍ക്കാര്‍ പിന്തുണയുള്ള എംപോറിയമായി ഫ്‌ളിപ്കാര്‍ട്ട് പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തി.
കൊച്ചി : ഇന്ത്യയിലെ ആഭ്യന്തര ഇ-കൊമേഴ്‌സ് വിപണിയായ ഫ്‌ളിപ്കാര്‍ട്ട്, കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജും വനിതയും ശിശുവികസനവകുപ്പും സഹകരിച്ച് ഫ് ളിപ്കാര്‍ട്ട് സമര്‍ത്ത് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചു. ആറന്മുള കണ്ണാടി, നെറ്റൂര്‍ ക്രാഫ്റ്റ്, മ്യൂറല്‍ ആര്‍ട്ട് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 160ലധികം കരകൗശലവിദഗ്ധരെ സര്‍ക്കാര്‍ പിന്തുണയുള്ള എംപോറിയമായി ഫ്‌ളിപ്കാര്‍ട്ട് പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തി. മറ്റൊരു സെഷനില്‍ വസ്ത്രക്രാഫ്റ്റ് മേഖലകളിലെ 160ത്തിലധികം വനിതാ സംരംഭകര്‍ പങ്കെടുത്തു, ഡിജിറ്റല്‍ ഉള്‍ക്കൊള്ളലും സ്ഥിരതയുള്ള ഉപജീവനമാര്‍ഗങ്ങളും ശക്തിപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം.

