കോട്ടയം മെഡിക്കല്‍ കോളേജില്‍ 283.60 കോടി രൂപയുടെ പദ്ധതികള്‍ 

സംസ്ഥാനത്തെ രണ്ടാമത്തെ സ്‌കിന്‍ ബാങ്കാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയത്.
കോട്ടയം:  കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ വികസനമാണ് സാധ്യമാക്കിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 1200 കോടി രൂപയുടെ വികസന പദ്ധതികളാണ് മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കിയത്. സംസ്ഥാനത്ത് ആദ്യമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമാക്കി. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് രാജ്യത്തിന് തന്നെ മാതൃകയായി. ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന ആദ്യ സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളേജ് മാറി. ഡല്‍ഹി എയിംസിന് ശേഷം സര്‍ക്കാര്‍ മേഖലയില്‍ ശ്വാസകോശം മാറ്റിവച്ചതും ആദ്യമായാണ്. ഹൃദയമാറ്റ ശസ്ത്രക്രിയയില്‍ ദേശീയതലത്തില്‍ അറിയപ്പെടുന്ന സ്ഥാപനം കൂടിയാണിത്. വികസനത്തിനൊപ്പം ചികിത്സയിലും മുന്നേറ്റം നടത്താന്‍ കോട്ടയം മെഡിക്കല്‍ കോളേജിനായതായും മന്ത്രി വ്യക്തമാക്കി. കിഫ്ബിയിലൂടെ 257 കോടി രൂപ ചെലവഴിച്ചാണ് 33,642 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ സര്‍ജിക്കല്‍ ട്ടോക്ക് സജ്ജമാക്കിയത്. 526 കിടക്കകള്‍, 44 ഐസിയു കിടക്കകള്‍, 14 മോഡുലാര്‍ ഓപ്പറേഷന്‍ തീയറ്റര്‍, 256 സ്ലൈസ് സിടി സ്‌കാന്‍, 3 ടെസ്ല എംആര്‍ഐ , ആധുനിക ഡിജിറ്റല്‍ റേഡിയോഗ്രാഫി മെഷീന്‍, ഫ്‌ളൂറോസ്‌കോപ്പി തുടങ്ങിയവ സജ്ജമാക്കി. അത്യാഹിത വിഭാഗത്തിന് പ്രത്യേകമായാണ് 1.23 കോടി രൂപ ചെലവില്‍ പ്രധാനകവാടം നിര്‍മ്മിച്ചത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി ചെയ്യു ആശുപത്രിയായ കോട്ടയം മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ രോഗികള്‍ക്ക് സഹായകരമാകാനാണ് 7.88 കോടി രൂപ ഉപയോഗിച്ച് രണ്ടാമത്തെ കാത്ത്‌ലാബ് സ്ഥാപിച്ചത്. ഇലക്‌ട്രോ ഫിസിയോളജി, മള്‍ട്ടി ഇമേജിംഗ് ഡിസ്‌പ്ലേ സൗകര്യങ്ങളുമുണ്ട്. 4.28 കോടി രൂപ മുടക്കിയാണ് കാന്‍സര്‍ ട്ടോക്കില്‍ ആധുനിക 32 സ്ലൈസ് സിടി സ്‌കാന്‍ സജ്ജമാക്കിയിരിക്കുത്. സംസ്ഥാനത്തെ രണ്ടാമത്തെ സ്‌കിന്‍ ബാങ്കാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയത്. പൊള്ളല്‍ ചികിത്സയുടെ നിലവാരം ഉയര്‍ത്താനും മരണനിരക്ക് കുറയ്ക്കാനും സാധിക്കും.
6 കോടി രൂപ ചെലവഴിച്ച് 4 നിലകളിലായി 5290 ച. മീ. വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കു കെട്ടിടത്തിന്റെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയായി. ആകെ 5 ട്ടോക്കുകളുള്ള കെട്ടിടത്തിന്റെ 2 ട്ടോക്കുകളുടെ ആദ്യ 2 നിലകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.1.25 കോടി രൂപ ചെലഴിച്ച് പഴയ ഒ.പി. ട്ടോക്കിലെ ഗ്രൗണ്ട് ഫ്‌ളോര്‍ നവീകരിച്ചു.
1.20 കോടി ചെലവഴിച്ച് ഗൈനക്കോളജി വിഭാഗത്തില്‍ അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ച് പരിചരണം നല്‍കു മദര്‍ ന്യൂബോ കെയര്‍ യൂണിറ്റ് സജ്ജമാക്കി.മുലപ്പാല്‍ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിച്ച് ആവശ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കുതിനായി 64.2 ലക്ഷം ചെലവഴിച്ച് കോമ്പ്രിഹെന്‍സീവ് ലാക്‌ടേഷന്‍ മാനേജ്‌മെന്റ് സെന്റര്‍ സജ്ജമാക്കി.
50 കുട്ടികളെ സംരക്ഷിക്കാനാകുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള ക്രഷ് 60 ലക്ഷം ചെലവഴിച്ചാണ് സജ്ജമാക്കിയത്. പുതിയ ടോയ്‌ലറ്റ് ട്ടോക്ക്  എബിസി ട്ടോക്ക്  74ലക്ഷം, കാര്‍ഡിയാക് റീഹാബിലിറ്റേഷന്‍ യൂണിറ്റ്  കാര്‍ഡിയോളജി ആന്‍ഡ് കാര്‍ഡിയോതൊറാസിക് ട്ടോക്ക് – 44ലക്ഷം, എക്കോ മെഷീന്‍  കാര്‍ഡിയോളജി വിഭാഗം-  37 ലക്ഷം
,സിആം മെഷീന്‍  യൂറോളജി വിഭാഗം-  27 ലക്ഷം, വെന്റിലേറ്റര്‍-  83.42 ലക്ഷം എന്നിവയാണ് മറ്റ് വികസന പദ്ധതികള്‍.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു