വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു.
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃതസര്‍വ്വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍, സോഷ്യല്‍ വര്‍ക്ക് ഗവേഷകവിദ്യാര്‍ത്ഥികള്‍, സോഷ്യല്‍ വര്‍ക്ക് പ്രാക്ടീഷണര്‍മാര്‍ എന്നിവര്‍ക്കായി സംഘടിപ്പിക്കുന്ന പഞ്ചദിന ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാം കാലടി മുഖ്യക്യാമ്പസിലെ യൂട്ടിലിറ്റി സെന്ററില്‍ ആരംഭിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. ഡോ. ജോസ് ആന്റണി അധ്യക്ഷനായിരുന്നു. ഡോ. രേഷ്മ ഭരദ്വാജ്, ശരത് ചേലൂര്‍, വിനയ് എന്നിവര്‍ പ്രസംഗിച്ചു. സാമൂഹ്യപ്രവര്‍ത്തന ഇടപെടലുകളില്‍ നിര്‍മ്മിതബുദ്ധി എങ്ങനെ പ്രയോജനപ്പെടുത്താം, സോഷ്യല്‍വര്‍ക്ക് വിദ്യാഭ്യാസവും ഗവേഷണരീതികളും മാനസികാരോഗ്യ സാമൂഹ്യപ്രവര്‍ത്തനം, നീതി അധിഷ്ഠിത ഇടപെടലുകള്‍, സോഷ്യല്‍ പോളിസിയും അഡ്വോക്കസിയും ദുരന്തനിവാരണമേഖലയില്‍ സാമൂഹ്യപ്രവര്‍ത്തകരുടെ പങ്ക്, പരിവര്‍ത്തനാത്മക ഗവേഷണം, വിമര്‍ശനാത്മക സാമൂഹ്യപ്രവര്‍ത്തനം എന്നീ വിഷയങ്ങളില്‍ അധിഷ്ഠിതമായാണ് ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. രുചി സിന്‍ഹ, ഡോ. ജോ തോമസ്, കെ.പി. രാജേഷ്, മജു വര്‍ഗ്ഗീസ്, ഡോ. ജാസ്മിന് മേരി ജോണ്‍, ബേബി പ്രഭാകര്‍, ഡോ. സരൂണ്‍ സവിത്, ഡോ. അനീഷ് കെ.ആര്., ഡോ. ശൈലേഷ് ശിവന്, ഡോ. ജോസ് ആന്റണി എന്നിവര്‍ വിവിധ സെക്ഷനുകള്‍ക്ക് നേതൃത്വം നല്‍കും.

