ഓണ്‍ലൈന്‍ ഉള്‍പ്പെടെ ആധുനിക രീതിയിലുള്ള വ്യാപാര ശൈലികള്‍ വ്യാപകമായതോടെ ഇടത്തരം, ചെറുകിട വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
കൊച്ചി: കൊച്ചി കോര്പ്പറേഷന് പരിധിയില്‍ അനധികൃതമായി നടക്കുന്ന തെരുവോരക്കച്ചവടം നിരോധിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കൊച്ചി മേയര്‍ അഡ്വ. വി. കെ മിനിമോള്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഏകോപന സമിതിയംഗങ്ങളായ വ്യാപാരികളെയും അവരുടെ കുടുംബാംഗങ്ങളായ ജനപ്രതിനിധികളെയും ആദരിക്കുന്നതിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കൗണ്‍സില്‍ എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍. ഓണ്‍ലൈന്‍ ഉള്‍പ്പെടെ ആധുനിക രീതിയിലുള്ള വ്യാപാര ശൈലികള്‍ വ്യാപകമായതോടെ ഇടത്തരം, ചെറുകിട വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനിടയിലാണ് അനധികൃത തെരുവോരക്കച്ചവടവും തകൃതിയായി നടക്കുന്നത്. ഇത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും തെരുവോരക്കച്ചവടം പൂര്‍ണ്ണമായും നിരോധിക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി. സി ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. ടി.ജെ വിനോദ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മേയര്‍ അഡ്വ. വി.കെ മിനിമോള്‍, കോതമംഗംലം നഗരസഭാ ചെയര്‍ പേഴ്സണ്‍ ഭാനുമതി രാജന്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ വേവുകാട്ട്, മാറാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷാന്റി എബ്രാഹം, മുളവ്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അക്വലിന് ലോപസ്, തുറവൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.പി മാര്ട്ടിന്, മഞ്ഞപ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പൈനാടത്ത്, കുന്നത്ത് നാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.പി കുഞ്ഞുമുഹമ്മദ്, വടവുകോട്-പുത്തന്‍ കുരിശ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റെജി തോമസ്, മഴുവന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി മോഹന്‍ദാസ് , ശ്രീമുലനഗരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സി ഡേവിഡ്, ചെല്ലാനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെസി അഗസ്റ്റിന്, മഞ്ഞള്ളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടോമി തന്നിട്ടമാക്കല്‍, ഉള്‍പ്പെടെ 153 ജനപ്രതിനിധികളെയായിരുന്നു ആദരിച്ചത്. ജില്ലാ ജനറല്‍ സെക്രട്ടറ സി. എസ് രാമചന്ദ്രന്, വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത്, ട്രഷറര്‍ സി.എസ് അജ്മല്‍, ജില്ലാ വൈസ് പ്രസിഡന്റ് എം. സി പോള്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കൗണ്‍സില്‍ യോഗം എകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു.

