എസ്.ഐ.ആറില്‍ ആശങ്ക വേണ്ടെന്നും അര്‍ഹരായവര്‍ ആരും വോട്ടര്‍പട്ടികയില്‍നിന്നും ഒഴിവാകില്ലെന്നും തീര്‍ത്തും എസ്.ഐ.ആര്‍ സുതാര്യമാണെന്നും കമീഷണര്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി.
കൊച്ചി : വരാന്‍ പോകുന്ന നിയമ സഭ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യതിരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ കൊച്ചിയിലെത്തി. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേരളത്തില്‍ നടക്കാന്‍ പോകുന്ന ഇലക്ഷന്‍ പ്രക്രിയ ലോകത്തിന് മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ഇന്ത്യയിലെതെന്നും 70 രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് സംവിധാനം പഠിക്കാന്‍ ഇതുവരെ വന്നിട്ടുണ്ടെന്നും മറ്റ് രാജ്യങ്ങള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ നകുന്നുണ്ടന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമീഷണര്‍ വ്യക്തമാക്കി.
രാജ്യത്ത് ആദ്യമായി ഇലട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചതും കേരളത്തിലാണെന്നും അദ്ദേഹം സ്മരിച്ചു. ഇക്കുറി കേരളത്തില്‍ 5000 അധികം പോളിംഗ് സ്‌റ്റേഷനുകള്‍ ഉണ്ടാകും. മറ്റ് നിബന്ധനകള്‍ക്കൊപ്പം ഇക്കുറി മൊബൈല്‍ ഫോണ്‍ പോളിംഗ് പ്രവേശിപ്പിക്കാന്‍ അനുവിദിക്കില്ല. എസ്.ഐ.ആറില്‍ ആശങ്ക വേണ്ടെന്നും അര്‍ഹരായവര്‍ ആരും വോട്ടര്‍പട്ടികയില്‍നിന്നും ഒഴിവാകില്ലെന്നും തീര്‍ത്തും എസ്.ഐ.ആര്‍ സുതാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയും പരാതിയുള്ളവര്‍ക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതുവരെ സമയമുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും, നിയമ സഭ തിരഞ്ഞെടുപ്പ് തിയതി നടപടി ക്രമമനുസരിച്ച് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രസംഗം നിരീക്ഷിക്കാന്‍ സംവിധാനം ഉണ്ടാകും. ശ്രദ്ധയില്‍ പെട്ടാല്‍ 100 മിനിറ്റിനകം നടപി എടുക്കും. എ.ഐയുടെ ദുരുപയോഗം തടയാനും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ജില്ലാകളില്‍ നിന്നും എത്തിയ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍, കന്നി വോട്ടര്‍മാര്‍, ട്രാന്‍സ്‌ജെന്‍ണ്ടര്‍, ഏറ്റവും പ്രായം കൂടി വോട്ടര്‍ എന്നിവരുമായി അദ്ദേഹം സംവദിച്ചു.


