കലൂര്‍ ഐം. എം. എ ഹൗസില്‍ നടന്ന പരിശീലന പരിപാടി ഐ.എ.പി ദേശീയ വൈസ് പ്രസിഡന്റ് ഡോ. ഒ. ജോസ് ഉദ്ഘാടനം ചെയ്തു.
കൊച്ചി: ലോക വനിതാദിനാചരണത്തോടനുബന്ധിച്ച് ഇന്‍ഡ്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് (ഐ.എ.പി) കൊച്ചിന്‍ ബ്രാഞ്ചിലെ വനിതാ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കൊച്ചി കമ്മീഷണറേറ്റ് ഓഫ് പോലീസുമായി സഹകരിച്ച് വനിതകള്‍ക്കായി സൗജന്യ പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. കലൂര്‍ ഐം. എം. എ ഹൗസില്‍ നടന്ന പരിശീലന പരിപാടി ഐ.എ.പി ദേശീയ വൈസ് പ്രസിഡന്റ് ഡോ. ഒ. ജോസ് ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ ബ്രാഞ്ച് പ്രസിഡന്റ് ഡോ. കെ.ജി വിജയന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. സത്യജിത്ത് നായര്‍, ഡോ. എലിസബത്ത് തുടങ്ങിയവര്‍ സംസാരിച്ചു.എ. എസ്. ഐ മാരായ ലിസി മത്തായി, രത്‌ന മണി, സി.പി.ഒ മാരായ ശ്യാമ, ജാന്‍സി എന്നിവര്‍ പരിശീലന പരിപാടിയ്ക്ക് നേതൃത്വം നല്‍കി

