തെരഞ്ഞെടുത്ത വിഭാഗങ്ങളില്‍ പ്രതിവര്‍ഷം ആറായിരം രൂപ വരെ മൂല്യമുള്ള അഞ്ചു ശതമാനം കാഷ് ബാക്ക് ലഭിക്കുന്ന എലഗന്‍സ് ഡെബിറ്റ് കാര്‍ഡും ഇതോടൊപ്പം ലഭിക്കുമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് യെസ് എസ്സന്‍സ് വിമണ്‍സ് സാലറി അക്കൗണ്ട് എന്ന പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് യെസ് ബാങ്ക് വനിതകള്‍ക്ക് സാമ്പത്തിക സുരക്ഷയും പ്രതിരോധ ആരോഗ്യ പരിചരണവും ലൈഫ് സ്റ്റൈല്‍ ആനുകൂല്യങ്ങളും സമ്പത്തു സൃഷ്ടിക്കാനുള്ള പിന്തുണയും അടക്കമുള്ള നിരവധി നേട്ടങ്ങള്‍ ഒരുമിച്ചു ലഭ്യമാക്കുന്നതാണിതെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ഈ അക്കൗണ്ടിനു കീഴില്‍ ആദ്യ വര്‍ഷം സൗജന്യ ലോക്കര്‍ സൗകര്യം ലഭ്യമാക്കും. 3 ഇന്‍ 1 അക്കൗണ്ടില്‍ ഡീമാറ്റ് അക്കൗണ്ടിന് ആദ്യ വര്‍ഷം വാര്‍ഷിക ചാര്‍ജുകള്‍ പൂര്‍ണമായി ഒഴിവാക്കും. ആദ്യ വര്‍ഷത്തില്‍ 34,000 യെസ് റിവാര്‍ഡ്സ് നേടാനും റിഡീം ചെയ്യാനും അവസരം ലഭിക്കും. ആരോഗ്യ, ക്ഷേമ സേവനങ്ങളുടെ ഭാഗമായി അക്കൗണ്ട് ഉടമകള്‍ക്ക് ഒരു വര്‍ഷത്തേക്ക് അഞ്ച് ലക്ഷം രൂപയുടെ സൂപ്പര്‍ ടോപ്പ് അപ്പ് ഹെല്‍ത്ത് കവര്‍ കോംപ്ലിമെന്ററി ആയി നല്‍കും. വീട്ടിലെ സന്ദര്‍ശനവും ലാബ് ശേഖരണ സംവിധാനവും ഉള്‍പ്പെടെ വര്‍ഷത്തില്‍ ഒരു തവണ പ്രതിരോധ ആരോഗ്യ പരിശോധനകള്‍ ലഭ്യമാക്കും. പാരന്റിങ് ടൂള്‍കിറ്റ്, ഗൈനക്കോളജിസ്റ്റ്, ശിശുരോഗ വിദഗ്ദ്ധര്‍, സൈക്കോളജിസ്റ്റ്, ന്യൂട്രീഷനിസ്റ്റ്, മറ്റ് സ്പെഷലിസ്റ്റുകള്‍ എന്നിവരുമായുള്ള കണ്സള്ട്ടേഷന് തുടങ്ങിയവ കോംപ്ലിമെന്ററി ആയി ലഭിക്കുന്ന ഒരു വര്‍ഷ മെമ്പര്‍ഷിപ്പ് ഇതിനോടൊപ്പം ലഭിക്കും. തെരഞ്ഞെടുത്ത വിഭാഗങ്ങളില്‍ പ്രതിവര്‍ഷം ആറായിരം രൂപ വരെ മൂല്യമുള്ള അഞ്ചു ശതമാനം കാഷ് ബാക്ക് ലഭിക്കുന്ന എലഗന്‍സ് ഡെബിറ്റ് കാര്‍ഡും ഇതോടൊപ്പം ലഭിക്കുമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

