സ്വാതി യെസ് പറഞ്ഞു;  അപ്ലാസ്റ്റിക് അനീമിയയെ തോല്‍പ്പിച്ച് അനന്തു പുതിയ ജീവിതത്തിലേക്ക്

സ്റ്റെം സെല്‍ ദാനം ചെയ്ത അശ്വതിയും സ്വീകരിച്ച അനന്തവും കഴിഞ്ഞ ദിവസം കണ്ടുമുട്ടിയപ്പോള്‍. ബംഗളുരു സിറ്റി കെയര്‍ ആശുപത്രിയിലെ ക്യാന്‍സര്‍ രോഗ വിദഗ്ദന്‍ ഡോ. ഗോവിന്ദ് എറിയാട്ട്, ഡികെഎംഎഎസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പാട്രിക് പോള്‍ എന്നിവര്‍ സമീപം
കോവിഡ്19 വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ തുടര്‍ച്ചയായ പനി വരാന്‍ തുടങ്ങിയതോടെ  നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. അസ്ഥിമജ്ജയില്‍ പുതിയ രക്തകോശങ്ങള്‍ മതിയായ രീതിയില്‍ നിര്‍മ്മിക്കപ്പെടാതെ ജീവന്‍ അപകടത്തിലാകുന്ന അവസ്ഥയാണ് അപ്ലാസ്റ്റിക് അനീമിയ
കോഴിക്കോട് : സ്റ്റെം സെല്‍ ദാനം ചെയ്യാന്‍ ബംഗളുരു സ്വദേശിയായ അശ്വതി ‘ യെസ് ‘ പറഞ്ഞതോടെ
ഗുരുതര അപ്ലാസ്റ്റിക് അനീമിയ ബാധിച്ചതിനെ തുടര്‍ന്ന് ജീവിതം കൈവിട്ടുപോയ 19 വയസുകാരന്‍ അനന്തുവും കുടുംബവും നടന്നു കയറിയത് പുതിയ ജീവിതത്തിലേക്ക്.   രണ്ടു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ദിവസം ഇരുവരും  ആദ്യമായി നേരില്‍ കണ്ടപ്പോള്‍ അത് മറ്റൊരു ആനന്ദകരമായ നിമിഷമായി മാറി. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് അനന്തുവിന് ഗുരുതര അപ്ലാസ്റ്റിക് അനീമിയ സ്ഥിരീകരിച്ചത്. അന്ന് 15 വയസായിരുന്നു അനന്തുവിന്റെ പ്രായം.  കോവിഡ്19 വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ തുടര്‍ച്ചയായ പനി വരാന്‍ തുടങ്ങിയതോടെ  നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. അസ്ഥിമജ്ജയില്‍ പുതിയ രക്തകോശങ്ങള്‍ മതിയായ രീതിയില്‍ നിര്‍മ്മിക്കപ്പെടാതെ ജീവന്‍ അപകടത്തിലാകുന്ന അവസ്ഥയാണ് അപ്ലാസ്റ്റിക് അനീമിയ. 2022 ല്‍ അനന്തുവിന് രോഗം സ്ഥിരീകരിക്കുമ്പോള്‍ അതീവ ഗുരുതരമായ ഗ്രേഡ് 10 പത്ത് ആയിരുന്ന അവസ്ഥ. ജീവന്‍ തിരിച്ചുപിടിക്കാന്‍ സ്‌റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് മാത്രമാണ് ഏകമാര്‍ഗ്ഗമെന്ന് കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ പീഡിയാട്രിക് ഹെമാറ്റോ ഓങ്കോളജി, ബി.എം.ടി വിഭാഗം കണ്‍സള്‍ട്ടന്റായ ഡോ. വി.പി. കൃഷ്ണന്‍ നിര്‍ദേശിച്ചതോടെ അനുയോജ്യമായ സ്റ്റെം സെല്‍ ദാതാവിനെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.

മാനസികവും സാമ്പത്തികവുമായി വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടുവെങ്കിലും ദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തില്‍ നിന്നും അനന്തുവിന്റെ കുടുംബം പിന്നോട്ടു പോയില്ല. ബ്ലഡ് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കെതിരെ എതിരെ പോരാട്ടം നടത്തുന്ന  ഡികെഎംഎസ് ഫൗണ്ടേഷനും അനന്തുവിനും കുടുബത്തിനും പിന്തുണയുമായി ഒപ്പം നിന്നു. ഇതിനിടയില്‍ സ്‌റ്റെം സെല്‍ ദാതാവിനെ കണ്ടെത്തുന്നതിനായി ഡികെഎംഎസ് ഫൗണ്ടേഷന്‍  2016 ല്‍ നടത്തിയ ഡോണര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പില്‍ പങ്കെടുത്ത ബംഗളുരു സ്വദേശിയും ഐടി പ്രൊഫഷണലുമായ സ്വാതി പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. അനന്തുവിനായുള്ള ദാതാവിനെ കണ്ടെത്തുന്നതിനായി മാസങ്ങളോളം നടത്തിയ തിരച്ചിലില്‍ സ്വാതിയുടെ ബ്ലഡ് സ്‌റ്റെം സെല്‍ അനുയോജ്യമാണെന്ന് കണ്ടെത്തി തുടര്‍ന്ന് 2022ല്‍ സ്റ്റെം സെല്‍ ദാനം ചെയ്യണമെന്നഭ്യര്‍ത്ഥിച്ച് ഡികെഎംഎസ് സ്വാതിയ സമീപിച്ചപ്പോള്‍ ഒരു നിമിഷം പോലും മടിക്കാതെ സ്വാതി സമ്മതം അറിയിച്ചു.  ഭര്‍ത്താവടക്കമുള്ള കുടുംബാംഗങ്ങളും സ്വാതിയുടെ  തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്‍കിയതോടെ അനന്തു തിരികെ ജീവിതത്തിലേക്കുള്ള ആദ്യ പടി  കയറി.

2023ന്റെ തുടക്കത്തില്‍ ഡോ. വി.പി. കൃഷ്ണന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം സ്വാതിയില്‍ നിന്നും അനന്തുവിന് സ്‌റ്റെം  സെല്‍ ട്രാന്‍സ്പ്ലാന്റ് നടത്തി. ചികില്‍സാ സമയത്ത് അനന്തുവിന് ചില ശാരീരിക  ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും  അതിനെയെല്ലാം മറികടക്കാന്‍ സാധിച്ചുവെന്നും ഡോ. വി.പി. കൃഷ്ണന്‍ പറഞ്ഞു. അക്‌സസ് ടു ട്രാന്‍സ്പ്ലാന്റ് എന്ന പദ്ധതിയിലുടെ ഡികെഎംഎസ് ചികില്‍സയ്ക്കും മറ്റുമായി സാമ്പത്തിക സഹായവും ലഭ്യമാക്കി നല്‍കിയതും അനന്തുവിന്റെ കുടുംബത്തിന് വലിയ സഹായമായെന്നും ഡോ. വി.പി. കൃഷ്ണന്‍ പറഞ്ഞു. സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ അനന്തു നിലവില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. പഠനത്തിനൊപ്പം  വീഡിയോഗ്രാഫിയും ഫോട്ടോ ഗ്രാഫിയും അനന്തു ചെയ്യുന്നുണ്ട്. ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയില്‍  അടുത്തിട ജനിച്ച ആണ്‍കുട്ടിയ്ക്കും കുടുംബത്തിനുമൊപ്പം സ്വാതിയും സന്തോഷത്തിലാണ്. ഗുരുതര അപ്ലാസ്റ്റിക് അനീമിയ ബാധിച്ച രോഗികള്‍ക്ക് രക്ത സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് മാത്രമാണ് പലപ്പോഴും ഏക ചികിത്സാമാര്‍ഗമെന്നും കൂടുതല്‍ ആളുകള്‍ രക്ത സ്റ്റെം സെല്‍ ദാതാക്കളായി രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും ഡികെഎംഎസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പാട്രിക് പോള്‍ പറഞ്ഞു. ഇന്ത്യയിലെ ജനസംഖ്യയില്‍ വെറും 0.09 ശതമാനം പേര്‍ മാത്രമാണ് ദാതാക്കളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഇത് അനുയോജ്യമായ ദാതാക്കളെ കണ്ടെത്താനുള്ള സാധ്യത പരിമിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു