വള്ളാഞ്ചിറ ഫാത്തിമ മാത സ്‌കൂള്‍ ഹാള്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഹാളിന്റെ ആശീര്‍വ്വാദവും ഉദ്ഘാടനവും നിര്‍വ്വഹിച്ചു
വെള്ളാഞ്ചിറ: വെള്ളാഞ്ചിറ ഫാത്തിമ മാത സ്‌കൂള്‍ ഹാള്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഹാളിന്റെ ആശീര്‍വ്വാദവും ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ചാലക്കുടി   സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. വര്‍ഗീസ് പാത്താടന്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  റോസിലി ഫ്രാന്‍സിസ് മുഖ്യാതിഥിയായിരുന്നു. മുന്‍ വികാരി ഫാ. ജോസ് മാളിയേക്കല്‍  അനുഗ്രഹപ്രഭാഷണം നടത്തി.

ആളൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ജിനി പോള്‍, ജിനി ബാബു, വികാരി ഫാ. ആന്റോ പാണാടന്‍, സെക്രട്ടറി മാര്‍ട്ടിന്‍ അറയ്ക്കല്‍ സെന്റ് കാതറിന്‍ ലബോറെ ഹൗസ് മദര്‍ സിസ്റ്റര്‍ ഷാലി മൂത്തേടത്ത്, ഫാത്തിമ മാത സ്‌കൂള്‍ പ്രധാന അധ്യാപകന്‍ സി. നിധിന്‍ ടോണി, ഇടവക ട്രസ്റ്റി വിത്സന്‍ പുന്നേലിപറമ്പില്‍, ഹാള്‍ നിര്‍മ്മാണ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ സന്തോഷ് അരിക്കാടന്‍, ഫിനാന്‍സ് കണ്‍വീനര്‍ ജോസ് മാഞ്ഞൂരാന്‍, കണ്‍സ്ട്രക്ഷന്‍ കണ്‍വീനര്‍ മെന്റസ് കണ്ണൂക്കാടന്‍, പര്‍ച്ചെയ്‌സ് കണ്‍വീനര്‍ ജോസ്‌മോന്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു