പത്രികാ സമര്‍പ്പണം കഴിഞ്ഞതോടെ മണ്ഡലത്തില്‍ പ്രചാരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥി അഖില്‍ മാരാറും പ്രവര്‍ത്തകരും.
തൃക്കാക്കര: തൃക്കാക്കര നിയോജകമണ്ഡലം ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കാക്കനാട് കളക്ടറേറ്റിലെ ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) എം. ജയശ്രി മുമ്പാകെ ഇന്നലെ രാവിലെയാണ് പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. കാക്കനാട് ഐ.എം.ജി ജംങ്ഷനിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം പ്രകടനമായിട്ടാണ് അഖില്‍ മാരാര്‍ പത്രികാ സമര്‍പ്പണത്തിനായി എത്തിയത്. എന്‍.ഡി.എ നേതാക്കളായ ഡോ. ടെറി തോമസ് എടത്തൊട്ടി, കെ.എസ്. വിജയന്, സുദേവന്, സി.സതീശന്, എം.സി അജയകുമാര്‍,സതീഷ് കാക്കനാട് എന്നിവരും സ്ഥാനാര്‍ത്ഥിയ്ക്കൊപ്പമുണ്ടായിരുന്നു. പത്രികാ സമര്‍പ്പണം കഴിഞ്ഞതോടെ മണ്ഡലത്തില്‍ പ്രചാരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥി അഖില്‍ മാരാറും പ്രവര്‍ത്തകരും.

