തമ്മനത്തിന്റെ മനസ് കീഴടക്കി അഖില്‍ മാരാര്‍

തൃക്കാക്കര നിയോജകമണ്ഡലം ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ ഇന്നലെ (05.04.26) തമ്മനം മേഖലയില്‍ വോട്ടു തേടി പര്യടനം നടത്തിയപ്പോള്‍

 

തൃക്കാക്കര:  തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ പ്രചരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കി തൃക്കാക്കര നിയോജകമണ്ഡലം ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍. ഈസ്റ്റര്‍ ദിനമായിരുന്ന ഇന്നലെ തമ്മനം മേഖലയിലായിരുന്ന സ്ഥാനാര്‍ത്ഥിയുടെ പര്യടനം.


പാലാത്തുരുത്ത് നോര്‍ത്ത്, പള്ളി തൃക്കോവില്‍, കാരണക്കോടം ക്ഷേത്രം, ശാന്തിപുരം കോളനി, ചക്കുങ്കല്‍ റോഡ്, സംസ്‌കാര ജംഗ്ഷന്‍, കൃഷ്ണന്‍ മൂപ്പന്‍ ജംഗ്ഷന്‍, ദേശാഭിമാനി ജംഗ്ഷന്‍, എസ് എന്‍ ഡി പി ജംഗ്ഷന്‍, അഞ്ചുമന, ബാലകൃഷ്ണ മേനോന്‍ റോഡ്, ദേവന്‍കുളങ്ങര, പോണേക്കര തുടങ്ങിയ പ്രദേശങ്ങളില്‍ പര്യടനം നടത്തി കാട്ടിക്കുന്നില്‍ ജംഗ്ഷനിലാണ് സമാപിച്ചത്. നൂറുകണക്കിന് ആളുകളാണ് ഒരു സ്വീകരണ സ്ഥലത്തും അഖില്‍ മാരാറെ സീകരിക്കാന്‍ എത്തിയത്. ഇടത്-വലത് മുന്നണികള്‍ തൃക്കാക്കര മണ്ഡലത്തോട് കാണിക്കുന്ന അവഗണനക്കെതിരായ വിധിയെഴുത്തായി ഈ തിരഞ്ഞെടുപ്പ് മാറണമെന്ന് അഖില്‍ മാരാര്‍ പറഞ്ഞു

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു