ഡയറി ഡേ  സെയില്‍സ് ഫോഴ്‌സുമായി സഹകരിക്കുന്നു

എല്ലാ ഫ്രണ്ട്  എന്‍ഡ് എക്‌സിക്യൂഷന്‍ ശേഷികളും സെയില്‍സ് ഫോഴ്‌സില്‍ ഏകീകരിച്ച് ഒരു സ്‌കേലബിള്‍ ഡിജിറ്റല്‍ സെയില്‍സ് ഇക്കോസിസ്റ്റം സൃഷ്ടിക്കാനും  ഡയറി ഡേക്ക് പദ്ധതിയുണ്ട്.
കൊച്ചി:  സെയില്‍സ്‌ഫോഴ്‌സും ഇന്ത്യയിലെ ടോപ് ടെന്‍ ഐസ് ക്രീം ബ്രാന്‍ഡും കാന്‍ഡി, കോണ്‍ നിര്‍മ്മാതാക്കളായ ഡയറി ഡേയുമായി സഹകരിക്കുന്നു. ഫ്രണ്ട് എന്‍ഡ് വില്‍പ്പന ഡിജിറ്റലാക്കാനും വിപണി ദൃശ്യത വര്‍ദ്ധിപ്പിക്കാനുമായി ഏജന്റ് ഫോഴ്‌സ് സെയില്‍സ്, ഏജന്റ്‌ഫോഴ്‌സ് സര്‍വീസ് എന്നിവ ഫലപ്രദമായ രീതിയില്‍ വിന്യസിപ്പിച്ചിരിക്കുകയാണ്. 23 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള ഡയറി ഡേ ഈ സഹകരണത്തിന്റെ ചുവടുപിടിച്ച് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ടയര്‍ 2, ടയര്‍ 3 വിപണികളിലേക്ക് വ്യാപിപ്പിക്കാനും അടുത്ത 3 വര്‍ഷത്തിനുള്ളില്‍ 1000 കോടി രൂപയുടെ വിറ്റ് വരവ് നേടുകയെന്ന ലക്ഷ്യത്തോടെ ചില്ലറ വ്യാപാരം  ഇരട്ടിയാക്കാനും ലക്ഷ്യമിടുന്നുവെന്ന് ഡയറി ഡേ ഐസ്‌ക്രീം സിടി ഒ വെങ്കിടേശ്വരന്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

കമ്പനിയുടെ സെയില്‍സ് ടീമുകള്‍ക്ക് തത്സമയ ദൃശ്യതയും മികച്ച ഉപകരണങ്ങളും നല്‍കുകയും ഫ്രീസര്‍ ഇന്‍വെന്ററി ട്രാക്ക് ചെയ്യുന്നത് മുതല്‍ വില്‍പ്പന ടീമുകളുടെ ഫലപ്രാപ്തി നിരീക്ഷിക്കുന്നത് വരെ ഞങ്ങളുടെ പ്രവര്‍ത്തനത്തില്‍ മൂര്‍ത്തമായ മാറ്റങ്ങള്‍ വരുത്താന്‍ സെയില്‍സ് ഫോഴ്‌സ് പ്ലാറ്റ്‌ഫോമിന് കഴിഞ്ഞതായും വെങ്കിടേശ്വരന്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. എല്ലാ ഫ്രണ്ട്  എന്‍ഡ് എക്‌സിക്യൂഷന്‍ ശേഷികളും സെയില്‍സ് ഫോഴ്‌സില്‍ ഏകീകരിച്ച് ഒരു സ്‌കേലബിള്‍ ഡിജിറ്റല്‍ സെയില്‍സ് ഇക്കോസിസ്റ്റം സൃഷ്ടിക്കാനും  ഡയറി ഡേക്ക് പദ്ധതിയുണ്ട്. രാജ്യത്തെ കണ്‍സ്യൂമര്‍ ബ്രാന്‍ഡുകള്‍ ഒരു പുതിയ വളര്‍ച്ചാ യുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും ശക്തമായ പ്രാദേശിക വേരുകളും മികച്ച ഡിജിറ്റല്‍ നിര്‍വ്വഹണവും  സമന്വയിപ്പിക്കുന്ന ബ്രാന്‍ഡുകളാണ് മുന്‍പന്തിയില്‍ നില്‍ക്കുക എന്നതിന്റെയും മികച്ച ഉദാഹരണമാണ് ഡയറി ഡേയെന്നും സെയില്‍സ് ഫോഴ്‌സ് ഇന്ത്യ ആര്‍ വി പി ആന്‍ഡ് കണ്‍സ്യൂമര്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഇന്‍ഡസ്ട്രി സെഗ്മെന്റ് തലവന്‍ ആദിതി ശര്‍മ അഭിപ്രായപ്പെട്ടു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു