കൊച്ചിന്‍ ട്രേഡ് സെന്റര്‍ സോഫ്റ്റ് ലോഞ്ച് ചെയ്തു.

വില്ലിങ്ടണ്‍ ഐലന്‍ഡില്‍ 3 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ പൂര്‍ത്തിയായി വരുന്ന ഇഗ്‌നിവ കൊച്ചിന്‍ ട്രേഡ് സെന്ററിന്റെ സോഫ്റ്റ് ലോഞ്ച് ബിഎല്‍എം ഹൗസിംഗ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.പ്രേം കുമാര്‍ നിര്‍വഹിക്കുന്നു.നിജേഷ് പുത്തലത്ത്,ടി.ജെ.വിനോദ് എം.എല്‍.എ  കെ.എ. ഗംഗേഷ് എന്നിവര്‍  സമീപം.

കൊച്ചി : വില്ലിങ്ടണ്‍ ഐലന്‍ഡില്‍ 3 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ പൂര്‍ത്തിയായി വരുന്ന ഇഗ്‌നിവ കൊച്ചിന്‍ ട്രേഡ് സെന്ററിന്റെ സോഫ്റ്റ് ലോഞ്ച് ബി.എല്‍.എം ഹൗസിംഗ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.പ്രേം കുമാര്‍ നിര്‍വഹിച്ചു. ലോഗോ പ്രകാശനം ടി.ജെ.വിനോദ് എം.എല്‍.എ നിര്‍വഹിച്ചു. കൊച്ചിന്‍ ട്രേഡ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ നിജേഷ് പുത്തലത്ത്, വാര്‍ഡ് കൗണ്‍സിലര്‍ പദ്മകുമാരി, കമ്മഡോര്‍ വര്‍ഗീസ് മത്യു, കൊച്ചിന്‍ പോര്‍ട്ട് സെക്രട്ടറി ജോയ്ദീപ് ഘോഷ്, കോഴിക്കോട് ഡിസിസി സെക്രട്ടറി കെ.എ ഗംഗേഷ്, ബിഎല്‍എം പ്രസിഡന്റ് കരുണ മൂര്‍ത്തി, അസ്സോസിയേഷന്‍ ഓഫ് അറബ് ടൂര്‍ ഓപ്പറേഷന്‍സ് പ്രസിഡന്റ് റഷീദ് കക്കാട്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക സൗകര്യങ്ങളുമായി ഒരുങ്ങുന്ന ഈ സംരംഭം, ആഗോള പ്രദര്‍ശനസമ്മേളന ഭൂപടത്തില്‍ കൊച്ചിയെ മുന്‍നിരയിലെത്തിക്കുമെന്നും രാജ്യാന്തര സംഗീത നിശകള്‍ക്കും വന്‍ സമ്മേളനങ്ങള്‍ക്കുമായി 1.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള അതിവേഗ റെഡി ടു ഓക്കുപൈ കണ്‍സേര്‍ട്ട് അരീനയാണ് പദ്ധതിയുടെ പ്രധാന സവിശേഷതയെന്നും ബി.എല്‍.എം.ചെയര്‍മാന്‍ പറഞ്ഞു.

വ്യാപാര പ്രദര്‍ശനങ്ങള്‍, കോര്‍പ്പറേറ്റ് മീറ്റുകള്‍, വിവാഹങ്ങള്‍ എന്നിവയ്ക്കായി 40,000 ചതുരശ്ര അടിയിലും 15,000 ചതുരശ്ര അടിയിലുമുള്ള രണ്ട് ബൃഹത്തായ ഹാളുകള്‍ സജ്ജമാക്കിയിട്ടുണ്ട്.കലാസാംസ്‌കാരിക പരിപാടികള്‍ക്കും തുറസ്സായ പൊതുയോഗങ്ങള്‍ക്കുമായി മനോഹരമായി രൂപകല്‍പ്പന ചെയ്ത ആംഫി തിയേറ്റര്‍ മറ്റൊരു ആകര്‍ഷണമാണ്.വ്യാപാരം, വിനോദം, സംസ്‌കാരം എന്നിവയെ ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവരുന്ന ഇഗ്‌നിവ കൊച്ചിന്‍ ട്രേഡ് സെന്റര്‍, കൊച്ചി നഗരത്തിന്റെ വളര്‍ച്ചയ്ക്കും ടൂറിസം ഇവന്റ് മേഖലകളുടെ വികസനത്തിന് കരുത്തേകുമെന്ന് മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു. കൊച്ചിയുടെ മുഖച്ഛായ തന്നെ മാറ്റിയെടുക്കുന്ന ഇഗ്‌നിവ കൊച്ചിന്‍ ട്രേഡ് സെന്റര്‍ സെപ്റ്റംബറില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്നു പ്രമോട്ടര്‍മാരായ ശ്രീ. ആര്‍ പ്രേംകുമാര്‍, നിജേഷ് പുത്തലത്ത്,  ഹാരിസ് പാങ്ങാട്ട്, അബ്ദുല്‍ കരീം ഫൈസല്‍ എന്നിവര്‍പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു