അന്താരാഷ്ട്ര ഒളിമ്പിക് ദിന ആഘോഷ പരിപാടികൾ ക്ക് തുടക്കമായി

കൊച്ചി : അന്താരാഷ്ട്ര ഒളിമ്പിക് ദിന ആചരണത്തിന് മുന്നോടിയായി എറണാകുളം ജില്ല ഒളിമ്പിക് അസോസിയേഷൻ വിവിധങ്ങളായ പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന്റെ ഒരു ലഘു പത്രിക പ്രകാശനം എറണാകുളം പ്രസ് ക്ലബ്ബിൽ വച്ച് നടത്തി. ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ ഇ എം സുനിൽകുമാർ, സെക്രട്ടറി ജനറൽ ജോയി പോൾ എന്നിവർ ചേർന്ന് എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ആർ ഗോപകുമാറിന് ബ്രോഷർ കൈമാറി പ്രകാശനം ചെയ്തു. ട്രഷറർ വി എ മൊയ്തീൻ നൈന, ജോയിന്റ് സെക്രട്ടറി  സജീവ് എസ് നായർ എന്നിവർ പങ്കെടുത്തു. തുടർന്ന് എറണാകുളം രവിപുരം സാന്ത മോണിക്ക കോൺഫ്രൻസ് ഹാളിൽ കൂടിയ സംഘാടകസമിതി യോഗത്തിന് ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബെന്നി തോമസ് അധ്യക്ഷത വഹിച്ചു.
ഒളിമ്പിക് ദിനാഘോഷ പരിപാടികൾക്ക് ജില്ലയിൽ നിന്നുള്ള കേരളത്തിന്റെ  മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ മുഖ്യ രക്ഷാധികാരിയായും, മന്ത്രിമാർ, കൊച്ചി കോർപ്പറേഷൻ മേയർ, എംപി മാർ, എം എൽ എ മാർ, മാനേജിംഗ് ഡയറക്ടർ കൊച്ചി മെട്രോ, എന്നിവർ രക്ഷാധികാരികളായും, സംഘാടക സമിതി ചെയർമാനായി ഡെന്നി തോമസ്, ജനറൽ സെക്രട്ടറി ജോയി പോൾ, ജനറൽ കൺവീനർ വീനർ മൊയ്തീൻ നൈന അടങ്ങിയ 51അംഗ സംഘാടക സമിതിക്ക് രൂപം നൽകി. എറണാകുളം ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ കലൂർ ജവഹർലാൽ സ്റ്റേഡിയത്തിലുള്ള ഓഫീസ് താമസിയാതെ ഉദ്ഘാടനം ചെയ്യും എന്ന് ഭാരവാഹികൾ അറിയിച്ചു. ജൂൺ 15ന് ഗിരി നഗർ ഭവൻസ് വിദ്യാമന്ദിർ സ്കൂളിൽ ഒളിമ്പിക് ഫോറസ്റ്റ് ക്യാമ്പയിന്റെ ഭാഗമായി ഉള്ള വൃക്ഷത്തെ നടീൽ ഉദ്ഘാടനം കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ മേയർ അഡ്വ.മിനിമോൾ വി കെ നിർവഹിക്കും.
കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി കെ അഷ്റഫ്,സീന ഗോകുലൻ, ജിസ്മി ജെറാൾഡ് എന്നിവർ പ്രസംഗിക്കും. ജൂൺ 18 യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലുള്ള സ്കൂൾ കുട്ടികൾക്കുള്ള പെയിന്റിംഗ് മത്സര നടക്കും. ഉദ്‌ഘാടനം വിദ്യാഭ്യാസ, സ്പോർട്സ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിസ്മി ജെറാൾഡ് നിർവഹിക്കും. ജൂൺ 20ന് സാന്ത മോണിക്ക കോൺഫറൻസ് ഹാളിൽ നടക്കുന്ന ക്ലാസ്സ്‌ 10, പ്ലസ് ടു കുട്ടികൾക്കുള്ള സ്പോർട്സ് ക്വിസ് മത്സര ഉദ്ഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ ജെ ജേക്കബ് നിർവഹിക്കും.
ജൂൺ 23ന് എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ നിന്നും ഒളിമ്പിക് റണ്ണിന് മുന്നോടിയായി രാവിലെ 8.15ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ എസ് കാളിരാജ് മഹേഷ് കുമാർ ഐപിഎസ് ഒളിമ്പിക് പതാക ഉയർത്തി, സന്ദേശം നൽകും. എറണാകുളം ജില്ലാ കളക്ടർ ശ്രീമതി ജി പ്രിയങ്ക ഐഎഎസ് ഒളിമ്പിക് മാസ്സ് റണ്ണിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച് സംസാരിക്കും. ഇന്ത്യയുടെ മുൻ വോളിബോൾ ടീം ക്യാപ്റ്റൻ ശ്രീ വി എ മൊയ്തീൻ നൈന പ്രതിജ്ഞ  എടുക്കും. അവിടെ നിന്നും ജെട്ടി വഴി മറൈൻഡ്രൈവ് വാക്കുവേയുടെ അടുത്തുള്ള വാട്ടർ മെട്രോയുടെ കവാടത്തിൽ അവസാനിക്കുമ്പോൾ മുഖ്യ അതിഥിയായി ശ്രീ ലോക്നാഥ് ബഹ്റ ഐ പി എസ് പങ്കെടുത്ത് സന്ദേശം നൽകി സമ്മാനങ്ങൾ വിതരണം ചെയ്യും. കേരള ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് പി മോഹൻ ദാസ്, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് പി അനിൽകുമാർ എന്നിവർ പ്രസംഗിക്കും സെക്രട്ടറി ജനറൽ ജോയി പോൾ സ്വാഗതവും സജീവ് നായർ കൃതജ്ഞതയും പറയും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു