13 JUNE 2026 SATURDAY

കൊച്ചി

 

പ്രഭാഷണം

കൊച്ചി : (13.06.2026) https://societytodaynews.com/  കണ്ണന്‍നായര്‍ സ്മാരക സാംസ്‌കാരിക കേന്ദ്രം : വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് പ്രഭാഷണം വൈകിട്ട് 6ന്, രാത്രി 7ന് ഗസല്‍.

നൃത്തനൃത്യങ്ങള്‍

കൊച്ചി : (13.06.2026) https://societytodaynews.com/  ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : നൃത്തനൃത്യങ്ങള്‍ വൈകിട്ട് 6.30ന്

പ്രഭാഷണം

കൊച്ചി : (13.06.2026) https://societytodaynews.com/  പുത്തന്‍കുരിശ് ബിടിആര്‍ മന്ദിരം : ഇ എം എസ് സ്മാരക പ്രഭാഷണം ഇന്ത്യയും ഇടതുപക്ഷവും എന്ന വിഷയത്തില്‍ രാവിലെ 10ന് ഡോ. ആര്‍ രാംകുമാര്‍ പ്രഭാഷണം നടത്തും.

ഏക്താര കവിതാസമാഹാര പ്രകാശനം

കൊച്ചി : (13.06.2026) https://societytodaynews.com/   എറണാകുളം മഹാകവി ജി ഓഡിറ്റോറിയം : കവയിത്രി ബി. അമ്പിളി തൃപ്പൂണിത്തുറയുടെ പുതിയ കവിതാസമാഹാരമായ ഏക്താരയുടെ പ്രകാശനം വൈകിട്ട് 3 മണിക്ക് നടക്കും. കാലടി സംസ്‌കൃത സര്‍വക ലാശാല മുന്‍ വൈസ് ചാന്‍ സലര്‍ ഡോ. എം.സി ദിലീപ്കു മാറിന്റെ അധ്യക്ഷതയില്‍ സമസ്തകേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡോ. ടി.എസ് ജോയി പുസതകം പ്രകാശനം നിര്‍വഹിക്കും. ചടങ്ങില്‍ ഇ.എന്‍ നന്ദകുമാര്‍ ആദ്യ കോപ്പി ഏറ്റുവാങ്ങും. ഇ.എം ഹരിദാസ്, കൃഷ്ണന്‍ കൊന്നഞ്ചേരി, ഡോ. ജോര്‍ജ്ജ് മരങ്ങോലി, റോസി ഫിലിപ്പ് എന്നിവര്‍ പങ്കടുക്കും.

കളമശ്ശേരി

സലിം കുമാർ അവസാനമായി അഭിനയിച്ച ഹ്രസ്വചിത്ര പ്രദർശനം

കളമശ്ശേരി : (13.06.2026) https://societytodaynews.com/   കളമശ്ശേരി സെന്റ്‌പോള്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍: പ്രശസ്ത നടന്‍ സലിം കുമാര്‍ അവസാനമായി അഭിനയിച്ച ഹ്രസ്വചിത്രം ഇന്ന് പുറത്തിറങ്ങും. കേരളമോട്ടോര്‍ വകുപ്പിന് വേണ്ടി നിര്‍മ്മിച്ച െ്രെഡവര്‍ എന്ന റോഡ് സുരക്ഷാ ഹ്രസ്വചിത്രത്തിന്റെ  ആദ്യപ്രദര്‍ശനം രാവിലെ 11.30 ന് നടക്കും. ബോധവല്‍ക്കരണ ഹ്രസ്വചിത്രമാണ്.  കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ച്  കലന്തന്‍ ബഷീര്‍ സംവിധാനം ചെയ്ത ചിത്രം, മദ്യം, മയക്കുമരുന്ന് എന്നിവയുടെ സ്വാധീനത്തില്‍ വാഹനമോടിക്കുന്നതിന്റെ അപകടങ്ങളും റോഡ് സുരക്ഷയെക്കുറിച്ചും സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരുക്കിയിട്ടുള്ളത്.

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

കളമശ്ശേരി : (13.06.2026) https://societytodaynews.com/    കളമശ്ശേരി കെഎസ് യുഎം ഡിജിറ്റല്‍ ഹബ്ബ് : കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ് യുഎം) സഹകരണത്തോടെ ടൈ കേരള സംഘടിപ്പിക്കുന്ന ടൈ യങ് എന്റര്‍പ്രണേഴ്‌സ് ആഗോള ഉച്ചകോടി സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എംപി മുഖ്യാതിഥിയായിരിക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് തുടങ്ങിയവര്‍ സംബന്ധിക്കും

കോലഞ്ചേരി

ഏകദിന ധ്യാനയോഗം

കോലഞ്ചേരി : (13.06.2026) https://societytodaynews.com/   പുതുപ്പനം മിഷന്‍ നഗര്‍: സെന്റ് പോള്‍സ് മിഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലുള്ള ഏകദിന ധ്യാനയോഗം രാവിലെ 9.30 ന് . സാം മാത്യു തിരുവല്ല പ്രസംഗിക്കും. മിഷന്‍ മെലഡീസിന്റെ ഗാന ശുശ്രൂഷ ഉണ്ടായിരിക്കും.

പെരുമ്പാവൂര്‍

വാര്‍ഷിക പൊതുയോഗം

പെരുമ്പാവൂര്‍ : (13.06.2026) https://societytodaynews.com/   ജയകേരളം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ : ജയകേരളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി ആന്‍ഡ് റിട്ട. ടീച്ചേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം രാവിലെ 9ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

വാരപ്പുഴ

തിരുനാള്‍

വാരപ്പുഴ: (13.06.2026) https://societytodaynews.com/   ചേന്നൂര്‍ സെന്റ് ആന്റണീസ് ദേവാലയം : വിശുദ്ധ അന്തോണിസിന്റെ മദ്ധ്യസ്ഥതിരുനാള്‍ -വൈകിട്ട് 5ന് വരാപ്പുഴ അതിരൂപത വികാരി മാത്യു കല്ലിങ്കലിന്റെ മുഖ്യ കാര്‍മ്മികത്യത്തില്‍ ദിവ്യബലി. ഫാ ആന്റണി കൊമരംചാത്ത് വചന സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം ചെണ്ടമേളം മേലാപ്പൊലി മ്യൂസിക് ഡാന്‍സ്.

തിരുനാള്‍

വാരപ്പുഴ: (13.06.2026) https://societytodaynews.com/    കോതാട് തിരുഹൃദയ ദേവാലയം : 145 മത് ദര്‍ശന തിരുനാള്‍ – വൈകിട്ട് 5ന് തിരുസ്വരൂപം എഴുന്നള്ളിച്ച് വെയ്ക്കല്‍, വിശ്വാസ പ്രഘോഷണ റാലി, ശിങ്കാരിമേളം വര്‍ണ്ണ കാഴ്ച.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു