കൊച്ചി: വിദ്യാര്‍ത്ഥികളുടെ അഭിരുചി തിരിച്ചറിഞ്ഞ് യോജിച്ച പരിപഠന മേഖല കണ്ടെത്താന്‍ സഹായിക്കുന്ന എ.ഐ അധിഷ്ഠിത കരിയര്‍ ഫൈന്‍ഡര്‍ കിയോസ്ക് ‘ട്വല്‍ത്ത് പ്ലസ് ഡോട്ട്കോം’ കളമശ്ശേരി രാജഗിരി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സി.എം.ഐ എസ്.എച്ച് പ്രോവിന്‍ഷ്യാളും സ്കൂള്‍ മാനേജരുമായ ഫാ.പൗലോസ് കിടങ്ങന്‍ സിഎംഐ ഉദ്ഘടനം ചെയ്തു. മത്സരാതിഷ്ഠിത കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭാവിയില്‍ ശോഭിക്കാന്‍ കഴിയുന്ന മേഖല കാലേകൂട്ടി മനസിലാക്കി ആ മേഖലയില്‍ ഏറ്റവും നല്ല കോഴ്സുകളും, പരിശീലനങ്ങളും നേടാന്‍ സഹായിക്കുന്ന സംവിധാനമാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി ‘ഗോ ക്യാമ്പസ്’ വികസിപ്പിച്ച ട്വല്‍ത്ത് പ്ലസ് ഡോട്ട്കോം. അഞ്ചാം ക്ലാസ് മുതല്‍ പ്ല്സ് ടു വരെയുള്ള വിദ്യാര്‍ത്ഥിള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഉദ്ഘാടന ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ടോണി കൊച്ചെലഞ്ഞിക്കല്‍ സി.എം.ഐ, കമ്പ്യൂട്ടര്‍ സയന്‍സ് ഫാക്കല്‍റ്റി സന്ധ്യ ബിജേഷ്, സീനിയര്‍ കോര്‍ഡിനേറ്റര്‍ കെ.എ.ജോസ്, എല്‍.പി. കോര്‍ഡിനേറ്റര്‍ ജെം ജോസ്, ഗോ കാമ്പസ് മെന്റര്‍ മഹീന് കണ്ണു, ഡയറക്ടര്‍ സന്തോഷ് ശേഖര്‍, പ്രൊജക്ട് മേധാവി ജെസ്വിന് ഷാജു, ഓപ്പറേഷന്‍സ് മേധാവി വിപിന്‍ വിജയരാഘവന് എന്നിവര്‍ പ്രസംഗിച്ചു.

