മൂന്നാമത് സിനര്‍ജി ഫുഡ് ബിസിനസ് എക്‌സപോ ജൂലൈ ഒന്ന് മുതല്‍ മൂന്ന് വരെ

കൊച്ചി: ഫുഡ് ബിസിനസ് മേഖലയിലെ പുതുമകള്‍ പരിചയപ്പെടുത്തുന്നതിനായി സിനര്‍ജി എക്‌സ്‌പോഷേഴ്‌സ് ആന്‍ഡ് ഇവന്റ്‌സ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന ബി2ബി എക്‌സപോയുടെ മൂന്നാമത് എഡിഷന്‍ കോയമ്പത്തൂരിലെ കോഡിസിയ ട്രേഡ് ഫെയര്‍ കോംപ്ലക്‌സില്‍ ജൂലൈ ഒന്ന് മുതല്‍ മൂന്ന് വരെ നടക്കും.
മിനിസ്ട്രി ഓഫ് ഫുഡ് പ്രൊസസിംഗ് ഇന്‍ഡസ്ട്രീസ്, മിനിസ്ട്രി ഓഫ് മൈക്രോ, സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍െ്രെപസസ്, സ്‌പൈസസ് ബോര്‍ഡ് ഓഫ് ഇന്ത്യ, നാഷണല്‍ ടര്‍മറിക് ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന എക്‌സ്‌പോയില്‍ ഫുഡ് ആന്‍ഡ് ബിവറേജ് മാനുഫാക്ചറിംഗ്, ബേക്കറി, ഫുഡ് പ്രൊസസിംഗ്, ഹോസ്പിറ്റാലിറ്റി, അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങി 300 ലേറെ കമ്പനികള്‍ അവരുടെ ഏറ്റവും പുതിയ എഐ, റോബോട്ടിക് സാങ്കേതികവിദ്യ അതിഷ്ടിതമായ ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡുകളും പ്രദര്‍ശിപ്പിക്കും.
ഇന്ത്യയ്ക്ക് പുറമേ നേപ്പാള്‍, ശ്രീലങ്ക, ഗള്‍ഫ് തുടങ്ങി 36 രാജ്യങ്ങളില്‍ നിന്നുള്ള മുന്നൂറോളം എക്‌സിബിറ്റേഴ്‌സാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഫുഡ് ബസിനസ് എക്‌സ്‌പോയുടെ ഭാഗമായെത്തുന്നതെന്ന് സിനര്‍ജി എക്‌സ്‌പോഷേഴ്‌സ് ആന്‍ഡ് ഇവന്റ്‌സ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് ജി.ശശികുമാര്‍ പറഞ്ഞു. അന്‍പതിലേറെ പ്രൊഡക്ട് ലോഞ്ചുകളും സാങ്കേതിക പ്രദര്‍ശനങ്ങളും ശില്പശാലകളും മേളയുടെ ഭാഗമായുണ്ടാകും. 30,000 ലേറെ സന്ദര്‍ശകരെയാണ് മൂന്ന് ദിവസമായി നടക്കുന്ന മേളയില്‍ പ്രതീക്ഷിക്കുന്നത്.
കേരള സ്‌റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍(കെ.എസ്.എസ്.ഐ.എ), അസോസിയേഷന്‍ ഓഫ് അപ്രൂവഡ് ആന്‍ഡ് ക്ലാസിഫൈഡ് ഹോട്ടല്‍സ് ഓഫ് കേരള(എ.എ.സി.എച്ച്.കെ), കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ), സൗത്ത് ഇന്ത്യ ഷെഫ് അസോസിയേഷന്‍ (എസ്.ഐ.സി.എ), കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ (കെ.സി.എ) തുടങ്ങിയ സംഘടനകളുടെ സഹകരണം എക്‌സ്‌പോയിലുണ്ടെന്ന് എറണാകുളം പ്രസ്സ് ക്ലബ്ബില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഹോസ്പിറ്റാലിറ്റി പര്‍ച്ചേഴ്‌സ് മാനേജേഴ്‌സ് ഫോറം ചാപ്റ്റര്‍ ഹെഡ് രാജേഷ് നായര്‍, കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.പി. ബാബു, കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ചാള്‍സ് ജോണ്‍സണ്‍, കേരള പ്രൊഫഷണല്‍ ഹൗസ്‌കീപ്പേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബിന്ദു, സിനര്‍ജി എക്‌സ്‌പോഷേഴ്‌സ് ആന്‍ഡ് ഇവന്റ്‌സ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് ജി.ശശികുമാര്‍ എന്നിവര്‍ പറഞ്ഞു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  www.fdpexpo.com/visitor-registration/ എന്ന ലിങ്ക് വഴിയോ 95516 65441 എന്ന മൊബൈല്‍ നമ്പറിലൂടെയോ രജിസ്റ്റര്‍ ചെയ്യാമെന്നും ഇവര്‍ അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു