കൊച്ചി: ആക്സിസ് ബാങ്ക് കേരളത്തിലെ ആദ്യത്തെ ഡിജിഡെസ്ക് സ്വയംസേവന ബാങ്കിംഗ് ശാഖ കാക്കനാട് സൈബര്‍പാര്‍ക്കില്‍ ആരംഭിച്ചു. വ്യവസായ, ബാഹ്യസഹകരണം, റവന്യൂ (വഖഫ്) വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐഎഎസ് ശാഖ ഉദ്ഘാടനം ചെയ്തു. പേപ്പര്‍ രഹിതവും വേഗമേറിയതുമായ ബാങ്കിംഗ് സേവനങ്ങള്‍ ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്നതാണ് ഡിജിഡെസ്കിന്റെ പ്രത്യേകത. സേവിംഗ്സ് അക്കൗണ്ട് തുറക്കല്‍, സ്ഥിര നിക്ഷേപം, വായ്പ, ക്രെഡിറ്റ് കാര്‍ഡ്, ഫോറക്സ് കാര്‍ഡ്, ഫാസ്റ്റാഗ് തുടങ്ങിയ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സ്വയം പൂര്‍ത്തിയാക്കാം. കേരളത്തില്‍ നിലവില്‍ ആക്സിസ് ബാങ്കിന് 165 ശാഖകളും 216 എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നു.

