ജീവനക്കാര്‍ക്ക് അഭയം പദ്ധതി അവതരിപ്പിച്ച് ഡെലിവറി

ന്യൂഡല്‍ഹി: മുന്‍നിര ലോജിസ്റ്റിക്ക് കമ്പനിയായ ഡെലിവറി (Delhivery) കമ്പനിയുടെ 15-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഏകദേശം ഒരു ലക്ഷം ഫ്രണ്ട്‌ലൈന്‍ ജീവനക്കാര്‍ക്കായി സമഗ്ര ക്ഷേമപദ്ധതിയായ ‘അഭയം’ ഡെലിവറി പ്രഖ്യാപിച്ചു. അപകട ഇന്‍ഷുറന്‍സായി 15 ലക്ഷം രൂപ വരെയും കുടുംബ ആരോഗ്യ ഇന്‍ഷുറന്‍സായി 5 ലക്ഷം രൂപ വരെയും പരിരക്ഷ ലഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് എച്ച്ആര്‍ ഓഫീസറുമായ സുരജ് സഹാരന്‍ പറഞ്ഞു. ആശുപത്രിവാസ കാലത്തെ വരുമാനസഹായം, കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍, കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, വ്യക്തിഗത വായ്പാ സൗകര്യം, ജീവിതപങ്കാളിക്കും രണ്ട് മക്കള്‍ക്കും ആരോഗ്യ പരിരക്ഷ തുടങ്ങിയ ആനുകൂല്യങ്ങളും പദ്ധതിയുടെ ഭാഗമാണ്. കൂടാതെ ഉയര്‍ന്ന വിദ്യാഭ്യാസത്തിനും തൊഴില്‍പരിശീലനത്തിനും സാമ്പത്തിക പിന്തുണയും ദേശീയ പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള പ്രവേശനവും ലഭ്യമാക്കും

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു