പൂതൃക്ക പഞ്ചായത്തിന് ട്വന്റി20 പാര്‍ട്ടി സൗജന്യ ആംബുലന്‍സ് കൈമാറി

പൂതൃക്ക പഞ്ചായത്തില്‍ ട്വന്റി20 പാര്‍ട്ടി ആരംഭിച്ച സൗജന്യ ആംബുലന്‍സ് സേവനത്തിന്റെ ഉദ്ഘാനം വാര്‍ഡ് മെമ്പര്‍മാര്‍ക്ക് താക്കോല്‍ കൈമാറി ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് നിര്‍വ്വഹിക്കുന്നു. വി.എന്‍.വിജയന്‍,ജിബി അബ്രാഹം,അഗസ്റ്റ്യന്‍ ആന്റണി, ബിജോയ് ഫിലിപ്പ് തുടങ്ങിയവര്‍ സമീപം

ട്വന്റി20 ഭരണം നടത്തുന്ന എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കി വരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏഴിപ്രം, മോനിപ്പിള്ളി എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് തുടങ്ങുമെന്നും സാബു ജേക്കബ്

പൂതൃക്ക : കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ട്വന്റി 20 പാര്‍ട്ടി പൂതൃക്ക പഞ്ചായത്തിന് വാഗ്ദാനം ചെയ്തിരുന്ന സൗജന്യ ആംബുലന്‍സ് കൈമാറി. പൂതൃക്ക എ.ആര്‍.സി.കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച യോഗത്തില്‍ പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്കബില്‍ നിന്നും ട്വന്റി20 പാര്‍ട്ടിയുടെ വാര്‍ഡ് മെമ്പര്‍മാരാണ് ആംബുലസ് ഏറ്റുവാങ്ങിയത്. രാഷ്ട്രീയ കുതിരകച്ചവടത്തിലൂടെ പൂതൃക്ക പഞ്ചായത്തിലെ ഭരണം കോണ്‍ഗ്രസ്സ് പാര്‍ട്ടി അട്ടിമറിച്ചെങ്കിലും, ട്വന്റി20 പാര്‍ട്ടിയുടെ തിരിഞ്ഞെടുപ്പ് വാഗ്ദാനമാണ് നടപ്പാക്കിയതെന്ന് സാബു ജേക്കബ് പറഞ്ഞു. എറണാകുളം ജില്ലാ ആശുപത്രിയില്‍ 2022 മുതല്‍ സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന ആംബുലന്‍സ് പൂതൃക്കയില്‍ കൊണ്ടുവന്ന് ആംബുലന്‍സ് സര്‍വ്വീസ് ആരംഭിച്ചതായി ബന്നി ബഹനാന്‍ എം.പി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും സാബു ജേക്കബ് പറഞ്ഞു.
ട്വന്റി20 ഭരണം നടത്തുന്ന എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കി വരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏഴിപ്രം, മോനിപ്പിള്ളി എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എന്‍.ഡി.എ കുന്നത്തുനാട് കണ്‍വീനര്‍ വി.എന്‍.വിജയന്‍, ട്വന്റി20 കുന്നത്തുനാട് നിയോജക മണ്ഡലം പ്രസിഡന്റ് ജിബി അബ്രാഹം, സെക്രട്ടറി ജിന്റോ ജോര്‍ജ്, കമ്മറ്റി അംഗം പി.കെ.ജോര്‍ജ്, ട്വന്റി20 പാര്‍ട്ടി സെക്രട്ടറി അഗസ്റ്റ്യന്‍ ആന്റണി, കിങ്ങണിമറ്റം വാര്‍ഡ് മെമ്പര്‍ എലീസ മാത്യു, ഫാദര്‍ ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു