സ്വാക്ക് ഓണം ഫെസ്റ്റും ബിടുബി മീറ്റും സംഘടിപ്പിച്ചു

എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ഓഫ് കേരള (സ്വാക്ക്) എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓണം ഫെസ്റ്റും വാര്‍ഷിക പൊതുയോഗവും സംസ്ഥാന പ്രസിഡന്റ് ജോര്‍ഫിന്‍ പെട്ട ഉദ്ഘാടനം ചെയ്യുന്നു. സാജു മൂലന്‍, മാത്യു ജോസഫ്, അബ്ദുള്‍ അസ്സീസ്, നാരായണ ബാബു, കെ.എ.സിയാവുദീന്‍, കെ.എ.മുഹമ്മദ് അന്‍സാഫ്, അരുണ്‍ അരവിന്ദ് തുടങ്ങിയവര്‍ സമീപം.

എല്ലാ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമകളും ഓണ്‍ലൈന്‍ വ്യാപാര സാധ്യതകള്‍ പ്രയോജനപ്പെടുത്തണം

കൊച്ചി;സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ഓഫ് കേരള (സ്വാക്ക്) എറണാകുളം ജില്ലാ വാര്‍ഷിക പൊതുയോഗവും ഓണം ഫെസ്റ്റും ബിടുബി മീറ്റും കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ജോര്‍ഫിന്‍ പെട്ട ചടങ്ങ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ പ്രസിഡന്റ് അബ്ദുള്‍ അസ്സീസ് അധ്യക്ഷത വഹിച്ചു.

കാലത്തിനൊത്ത മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തിയ ഫ്രഷ് ടു ഹോം സിഒഒ മാത്യു ജോസഫ് സംസാരിച്ചു. ഉപഭോക്താക്കളുടെ അഭിരുചികള്‍ ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഡേറ്റ കൃത്യമായി വിശകലനം ചെയ്ത് ബിസിനസ്സില്‍ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ സംരംഭങ്ങള്‍ പരാജയപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംരംഭകരുടെ വളര്‍ച്ചയില്‍ കുടുംബാംഗങ്ങളുടെ പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ വളര്‍ച്ചയെയും അതിന്റെ സാധ്യതകളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അനാരോഗ്യപരമായ മത്സരങ്ങളാണ് പലപ്പോഴും സൂപ്പര്‍മാര്‍ക്കറ്റുകളെ നഷ്ടത്തിലേക്ക് നയിക്കുന്നത്. നിലവില്‍ 25 ശതമാനത്തോളം ആളുകള്‍ ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുന്നുണ്ടെന്നും വരും ദിവസങ്ങളില്‍ ഇത് വര്‍ദ്ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതിനാല്‍ ഒറ്റയ്‌ക്കോ കൂട്ടായോ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമകളും ഓണ്‍ലൈന്‍ വ്യാപാര സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ചടങ്ങിന്റെ ഭാഗമായി വിവിധ കമ്പനികളുടെ പുതിയ ഉല്‍പ്പന്നങ്ങളുടെ വിതരണോദ്ഘാടനം, അവാര്‍ഡ് വിതരണം, ഭാഗ്യക്കുറി നറുക്കെടുപ്പ്, ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എന്നിവയും നടന്നു. പുതിയ ലേബര്‍ കോഡിനെക്കുറിച്ച് വര്‍ക്കിച്ചന്‍ പെട്ട ബോധവല്‍ക്കരണ ക്ലാസും എടുത്തു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ചടങ്ങില്‍ നടന്നു.

സ്വക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.സിയാവുദീന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സാജു മൂലന്‍,എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ.മുഹമ്മദ് അന്‍സാഫ്, ട്രഷറര്‍ അരുണ്‍ അരവിന്ദ്, ബിടുബി ഫെസ്റ്റ് ചെയര്‍മാന്‍ നാരായണ ബാബു, വൈസ് ചെയര്‍മാന്‍ പി.എം.അഷറഫ്,എം.എ റാഫി,അബ്ദുള്‍ സലാം തുടങ്ങിയവര്‍ സംസാരിച്ചു.

 

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു