കൊച്ചി: ഭവന വായ്പ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ട് കോട്ടക് മഹീന്ദ്ര ബാങ്ക് പുതിയ ‘ഹൈബ്രിഡ് ഹോം ലോണ്‍’ അവതരിപ്പിച്ചു. ഭവന വായ്പ എടുത്തതിന് ശേഷമുള്ള പ്രാരംഭ വര്‍ഷങ്ങളില്‍ സാമ്പത്തിക ഭദ്രത നിലനിര്‍ത്താനും, പലിശ നിരക്കിലുണ്ടാകുന്ന മാറ്റങ്ങള്‍ മൂലം പ്രതിമാസ തിരിച്ചടവ് വര്‍ദ്ധിക്കുന്നത് ഒഴിവാക്കാനും സഹായിക്കുന്നതാണ് പദ്ധതി. ഉപഭോക്താക്കള്‍ക്ക് 39, 52 അല്ലെങ്കില്‍ 65 മാസം വരെ ഫിക്‌സഡ് പലിശ നിരക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കും. ഈ കാലയളവില്‍ റിപ്പോ നിരക്കുകളില്‍ വര്‍ദ്ധനവുണ്ടായാലും വായ്പയുടെ പലിശ നിരക്കിലും പ്രതിമാസ തിരിച്ചടവിലും മാറ്റം ഉണ്ടാകില്ല. നിശ്ചിത കാലയളവ് അവസാനിച്ച ശേഷം വായ്പ വീണ്ടും നിലവിലെ റിപ്പോ നിരക്കുകളുമായി ബന്ധിപ്പിച്ചുള്ള ഫ്‌ലോട്ടിംഗ് പലിശ നിരക്കിലേക്ക് തനിയെ മാറുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഹോം ലോണായും പ്രോപ്പര്‍ട്ടി ഈടായിട്ടുള്ള വായ്പയായും ലഭ്യമാണ്.ശമ്പളക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഈ വായ്പ ലഭ്യമാണ്. ബാങ്കിന്റെ ക്രെഡിറ്റ്, റിസ്‌ക് വിലയിരുത്തല്‍ നയങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് വായ്പകള്‍ അനുവദിക്കുകയെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

