കൊച്ചി: ഓണം പ്രമാണിച്ച് പ്രമുഖ ഹോം അപ്ലയൻസസ് ബ്രാൻഡായ ലോയ്ഡ് കേരളത്തിൽ ‘ഓണം ടെക് ഫെസ്റ്റിവൽ’ ഓഫർ അവതരിപ്പിച്ചു. ₹10 കോടി വരെയുള്ള ആനുകൂല്യങ്ങളാണ് ക്യാമ്പയിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ലോയ്ഡ് ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് ‘സ്ക്രാച്ച് ആൻഡ് വിൻ’ പദ്ധതിയിലൂടെ ഉറപ്പായ സമ്മാനങ്ങൾ നേടാം. ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകളിൽ ₹8,000 വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക്, ₹1 ഡൗൺ പേയ്‌മെന്റ്, ₹1,026 മുതൽ പ്രതിമാസ ഇഎംഐ, പഴയ ഉൽപ്പന്നങ്ങൾ മാറ്റുമ്പോൾ ₹8,000 വരെ എക്സ്ചേഞ്ച് ആനുകൂല്യം എന്നിവയും ലഭിക്കും. ടിവി, വാഷിംഗ് മെഷീൻ, എസി, റഫ്രിജറേറ്റർ ഉൾപ്പെടെയുള്ള ലോയ്ഡിന്റെ വിവിധ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക വാറന്റി ആനുകൂല്യങ്ങളും ലഭ്യമാണ്

