സതേണ്‍ എം.സി.എസ് ലിമിറ്റഡ് കരമനയില്‍ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ തുറന്നു

സതേണ്‍ മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് ആന്‍ഡ് മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി ലിമിറ്റഡ് കരമനയില്‍ ആരംഭിച്ച കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടന വേളയില്‍ മാനേജിംഗ് ഡയറക്ടര്‍ കെ.മനോജ് പ്രസംഗിക്കുന്നു. ഡോ.വട്ടവിള വിജയകുമാര്‍,വിജി തമ്പി, ജയചന്ദ്രന്‍ രാഘവന്‍, കേണല്‍(റിട്ട) ജയഗണേഷ് കൃഷ്ണന്‍കുട്ടി, ഷൈജു ജോണ്‍ തുടങ്ങിയവര്‍ സമീപം.

തിരുവനന്തപുരം : കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ സതേണ്‍ മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് ആന്‍ഡ് മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി ലിമിറ്റഡ് തിരുവനന്തപുരം കരമനയില്‍ തൊണ്ണൂറാമത് കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ തുറന്നു. മാനേജിംഗ് ഡയറക്ടര്‍ കെ. മനോജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രശസ്ത സിനിമാ സംവിധായകന്‍ വിജി തമ്പി കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘടനം നിര്‍വ്വഹിച്ചു. കകേരളത്തിലെമ്പാടും നാള്‍ക്കുനാള്‍ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് ഇടപാടുകാരുടെ ക്ഷേമത്തിന് കമ്പനി നല്‍കുന്ന പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് വിജി തമ്പി അഭിപ്രായപ്പെട്ടു. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന സതേണിന് കേരളത്തിന് പുറത്ത് തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും ശക്തമായ സാന്നിധ്യമുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ കെ. മനോജ് പറഞ്ഞു. ഇടപാടുകാര്‍ക്ക് മികച്ച സേവനം പ്രദാനം ചെയ്യുന്നതിന് പരിശീലനം ലഭിച്ച 500-ല്‍ അധികം ജീവനക്കാര്‍ ഇപ്പോള്‍ തന്നെ കമ്പനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ തിരുവനന്തപുരം തുടര്‍ വിദ്യഭ്യാസ സെന്റര്‍ കോര്‍ഡിനേറ്റര്‍ ടി.സി.മേഴ്സി, ആദിത്യ എപിന്‍ സോളാര്‍ എനര്‍ജി ആന്‍ഡ് സിംഫണി ആര്‍ക്കിടെക്ച്ചര്‍ മാനേജിംഗ് ഡയറക്ടര്‍ ജയചന്ദ്രന്‍ രാഘവന്‍, കേണല്‍(റിട്ട) ജയഗണേഷ് കൃഷ്ണന്‍കുട്ടി, എന്‍.എസ്.എസ് കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.വട്ടവിള വിജയകുമാര്‍, സതേണ്‍ എം.സി.എസ് സെയില്‍സ് മേധാവി ഷൈജു ജോണ്‍, സോണല്‍ മാനേജര്‍ സുനില്‍ കുമാര്‍, റീജിയണല്‍ മാനേജര്‍ എസ്.വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരന്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചതായും അധികൃര്‍ അറിയിച്ചു.

 

 

 

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു