സൈനികർക്കായി സിഎസ്ഡി വഴി ഏഥർ സ്കൂട്ടറുകൾ

കൊച്ചി: യോഗ്യരായ സൈനികർക്കായി സിഎസ്ഡി പോർട്ടൽ വഴി ഏഥർ എനർജിയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ ലഭ്യമാകും. സിഎസ്ഡി പോർട്ടൽ വഴിയുള്ള വിൽപ്പന സെപ്റ്റംബർ മുതൽ ആരംഭിക്കും. ഏഥറിന്റെ 450, റിസ്താ ശ്രേണികളിലെ 450 ഏപെക്സ് ഒഴികെയുള്ള എട്ട് വകഭേദങ്ങളാണ് സിഎസ്ഡി പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിഎസ്ഡി വഴി ലഭിക്കുന്ന ജിഎസ്ടി ആനുകൂല്യങ്ങൾക്ക് പുറമേ ഏഥർ നൽകുന്ന പ്രത്യേക വിലക്കുറവും സൈനികർക്ക് ലഭിക്കും. സിഎസ്ഡി പ്ലാറ്റ്ഫോമിൽ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തിയ ആദ്യ രണ്ട് ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളിൽ ഒന്നാണ് ഏഥർ. സൈനികർക്കും കുടുംബങ്ങൾക്കും എളുപ്പത്തിൽ ഇലക്ട്രിക് സ്കൂട്ടറുകൾ സ്വന്തമാക്കാൻ ഇതുവഴി അവസരമൊരുങ്ങും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു