ലാവണ്യം 2026: ആഗസ്റ്റ് 30 ന് സമാപിക്കും

കൊച്ചി : സംസ്ഥാന വിനോദസഞ്ചാര വകുപ്പും എറണാകുളം ജില്ലാ ഭരണകൂടവും ഡിറ്റിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ലാവണ്യം 2026 ആഗസ്ത് 30 സമാപിക്കും. ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ വൈകിട്ട് ആറിന് സമാപന സമ്മേളനം ആരംഭിക്കും.

ഇതോടനുബന്ധിച്ച്‌ഫോര്‍ട്ട് കൊച്ചി ഭാഗത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷിയാസ് എം എല്‍ എയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

പപ്പങ്ങാമുക്ക്- ഫോര്‍ട്ട് കൊച്ചി, പരിപ്പ് ജങ്ഷന്‍ – കൂവപ്പാടം, ജൂബിലി ജങ്ഷന്‍- ഫോര്‍ട്ട് കൊച്ചി വെളി എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പരമാവധി ജനങ്ങളും പൊതുഗതാഗതം ഉപയോഗിക്കണം. വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യരുത്. ട്രയാങ്കിള്‍ സ്‌ക്വയറില്‍ ഇരുചക വാഹനങ്ങളും, എഡ്വേര്‍ഡ് മെമ്മോറിയല്‍ സ്‌കൂള്‍, പരേഡ് ഗ്രൗണ്ട്, സാന്താക്രൂസ് ഗ്രൗണ്ട്, കൊച്ചിന്‍ കോളേജ് എന്നിവിടങ്ങളിലും പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോ റോ സര്‍വീസുകള്‍ രാത്രി 11 വരെ സര്‍വീസ് നടത്തുമെന്നും യോഗത്തില്‍ അറിയിച്ചു. എ ഡി എം കെ മനോജ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടര്‍ ജോസഫ് സ്റ്റീഫന്‍ റോബി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു