കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് കേരള ജില്ലാ സമ്മേളനം

അങ്കമാലി : കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് കേരളയുടെ പതിനാറാമത് ജില്ലാ സമ്മേളനവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും അങ്കമാലിയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണ്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എം.ആര്‍.ബേബി അധ്യക്ഷത വഹിച്ചു. അംഗങ്ങള്‍ക്കുള്ള ഓണകിറ്റിന്റെ വിതരണോദ്ഘാടനം അങ്കമാലി നഗസസഭ ചെയര്‍പേഴ്‌സണ്‍ റീത്താ പോള്‍ നിര്‍വ്വഹിച്ചു. മുഖ്യ പ്രഭാഷണം സംസ്ഥാന ചെയര്‍മാന്‍ കെ.ജി..വിജയകുമാരന്‍ നായര്‍ നടത്തി. ടി.വൈ ഏല്യാസ്, ബൈജു മേനാച്ചേരി, വി.എസ് സുഭാഷ്, ആരിഫാ മുഹമ്മദ്, ദിലീപ് ചെറുവള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.വി ലിനോയ് (പ്രസിഡന്റ്), എല്‍.സഹീറ(ജനറല്‍ സെക്രട്ടറി), ജെ.വി.ജില്‍ജിത്ത് (ട്രഷറര്‍) എന്നിവരെയും യോഗം തിരഞ്ഞെടുത്തു

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു