കൊച്ചി : നിസാന്റെ ഏറ്റവും പുതിയ എസ് യു വിയായ ടെക്ടണ്‍ കയറ്റുമതി ആരംഭിച്ചു. ദക്ഷിണാഫ്രിക്ക, ഭൂട്ടാന്, നേപ്പാള്‍ എന്നിവിടങ്ങളിലേക്ക് 1300-ലധികം യൂണിറ്റുകളാണ് ആദ്യ ബാച്ചില്‍ അയയ്ക്കുന്നത്. ‘വണ്‍ കാര്‍. വണ്‍ വേള്‍ഡ്’ തന്ത്രത്തിന് കീഴില്‍ നിര്‍മിച്ച ടെക്ടണിന്റ കയറ്റുമതി നിസാന്റെ ആഗോള മത്സരശേഷിയും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ശേഷിയും അടിവരയിടുന്നു.
അതേസമയം, മാഗ്നൈറ്റിനും ഗ്രാവൈറ്റിനുമുള്ള സ്ഥിരമായ ഡിമാന്‍ഡും ടെക്ടണിനോടുള്ള ശക്തമായ വിപണി പ്രതികരണവും കമ്പനിയുടെ ആഭ്യന്തര മൊത്തവ്യാപാര പ്രകടനത്തിന് പിന്തുണയായി. ഇത് വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 147% വര്‍ദ്ധനവിന് കാരണമായി. ആഭ്യന്തര വിപണിയില്‍ 3,426 യൂണിറ്റുകളും അന്താരാഷ്ട്ര വിപണികളിലേക്ക് 5,924 യൂണിറ്റുകളും കയറ്റുമതി ചെയ്ത് ഓഗസ്റ്റില്‍ മൊത്തം 9,350 യൂണിറ്റുകള്‍ വിറ്റഴിച്ചതായി നിസാന്‍ അറിയിച്ചു.

