കരിഞ്ചന്ത തടയാന്‍ ശക്തമായ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍

കൊച്ചി : അവശ്യ വസ്തുക്കളുടെ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് ശക്തമായ നടപടി തുടങ്ങി. ആദ്യ പടി പഞ്ചസാരയുടെ സ്ഥിതിവിവര കണക്കാണ് സര്‍ക്കാര്‍ ശേഖരിക്കുന്നത്. ആഴ്ച്ച തോറും കേന്ദ്രസര്‍ക്കാരിന്റെ സ്‌റ്റോക്ക് മാനേജ്‌മെന്റ് പോര്‍ട്ടലില്‍ പഞ്ചസാര വ്യാപാരികള്‍ തങ്ങളുടെ കൈവശമുളള പഞ്ചസാരയുടെ അളവ് രേഖപ്പെടുത്തണം. സെപ്റ്റംബര്‍ 15 മുതല്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് പഞ്ചസാര വില്‍ക്കാന്‍ അനുമതി ലഭിക്കില്ല. എല്ലാ വെള്ളിയാഴ്ച്ചകളിലുമാണ് സ്റ്റോക്ക് വിവരം അറിയിക്കേണ്ടത്.  https://foodstock.dfpd.gov.in എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്‌.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു