എൻ.സി.പി എൻ.എ മുഹമ്മദ് കുട്ടി വിഭാഗം കേരള ഘടകം ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിൽ ലയിക്കുന്നു

കൊച്ചി :  എൻ.എ മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള എൻ.സി.പി കേരള ഘടകം ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് പാർട്ടിയിൽ ലയിക്കാൻ തീരുമാനിച്ചു. ലയനസമ്മേളനം ഒക്‌ടോബർ 5-ന് എറണാകുളം ടൗൺഹാളിൽ വെച്ച് നടക്കുമെന്ന് നേതാക്കൾ എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എൻ.സി.പി ദേശീയ നേതൃത്വം ബി.ജെ.പി സഖ്യവുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഘടകകക്ഷിയായ ഫോർവേഡ് ബ്ലോക്കുമായി ചേർന്ന് പ്രവർത്തിക്കാൻ കേരള ഘടകം തീരുമാനിച്ചതെന്ന് എൻ.എ മുഹമ്മദ് കുട്ടി വ്യക്തമാക്കി. എൻ.എ മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന ലയനസമ്മേളനം ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ ഉദ്ഘാടനം ചെയ്യും. ലയനത്തോടെ ഫോർവേഡ് ബ്ലോക്ക് കേരള രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയായി മാറുമെന്ന് സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി കല്ലറ മോഹൻദാസ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി. മനോജ് കുമാർ, ജില്ലാ സെക്രട്ടറി ബൈജു മേനാച്ചേരി എന്നിവരും പങ്കെടുത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു