ട്വന്റി20 മാളിയേക്കമോളം വാർഡ് സമ്മേളനം സംഘടിപ്പിച്ചു

ട്വന്റി20 മാളിയേക്കമോളം വാർഡ് സമ്മേളനവും വിദ്യാഭ്യാസ അവാർഡ് ദാനവും ലഹരി വിരുദ്ധ സെമിനാറും സംസ്ഥാന ചെയർമാൻ ബോബി എം ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു. പഞ്ചായത്ത് മെമ്പർ രാധാമണി ധരണീന്ദ്രൻ, ഭാരവാഹികളായ അഡ്വ. ചാർളിപോൾ, ഷീബ ജോർജ്, ജെനീസ് പി കാച്ചപ്പിള്ളി, വി.എ അഗസ്റ്റിൻ, കുര്യൻ ജേക്കബ്, പി എ അസ്മ, ഷൈജു ബാലകൃഷ്ണൻ എന്നിവർ സമീപം.

കിഴക്കമ്പലം : ട്വന്റി20 പാർട്ടിയുടെ മാളിയേക്കമോളം വാർഡ് സമ്മേളനവും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് ദാനവും ലഹരിവിരുദ്ധ സെമിനാറും കിഴക്കമ്പലത്ത് വെച്ച് നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം ട്വന്റി20 പാർട്ടി ചെയർമാൻ ബോബി എം. ജേക്കബ് നിർവ്വഹിച്ചു. വാർഡ് പ്രസിഡന്റ് വി.എ. അഗസ്റ്റിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളിപോൾ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം പി.പി. സനകനും ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ രാധാമണി ധരണീന്ദ്രനും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എ. അസ്മയും ഷീബ ജോർജ്, ജെനീസ് പി. കാച്ചപ്പിള്ളി, കുര്യൻ ജേക്കബ്, ഷൈജു ബാലകൃഷ്ണൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു. തുടർന്ന് അഡ്വ. ബേബി എബ്രഹാം ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. പ്രദേശത്തെ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ചടങ്ങിൽ ആദരവും അവാർഡുകളും വിതരണം ചെയ്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു