കിഴക്കമ്പലം ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിലേക്ക് സൗജന്യ ബസ് സര്‍വീസ് ഒരുക്കി ട്വന്റി20 പാര്‍ട്ടി

കിഴക്കമ്പലം ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ പോകാന്‍ ട്വന്റി20 പാര്‍ട്ടി ഒരുക്കിയ സൗജന്യ ബസ്സ് സര്‍വ്വീസിന്റെ ഫ്‌ളാഗ് ഓഫ് മഴുവന്നൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും, പഞ്ചായത്ത് അംഗങ്ങളുടെയും സാന്നിധ്യത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ ബോബി എം. ജേക്കബ് നിര്‍വ്വഹിക്കുന്നു.

കിഴക്കമ്പലം:  ട്വന്റി20 പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കിഴക്കമ്പലത്ത് പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിലേക്ക് എത്തുന്ന ഉപഭോക്താക്കള്‍ക്കായി ട്വന്റി20 പാര്‍ട്ടി സൗജന്യ യാത്ര സൗകര്യം ഏര്‍പ്പെടുത്തി. കിഴക്കമ്പലം, മഴുവന്നൂര്‍, കുന്നത്തുനാട്, പൂതൃക്ക, ഐക്കരനാട്, തിരുവാണിയൂര്‍,പുത്തന്‍കുരിശ് എന്നീ പഞ്ചായത്തുകളില്‍ നിന്നുള്ള കാര്‍ഡ് ഉടമകള്‍ക്ക് മാര്‍ക്കറ്റിലെത്തി നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലെത്തുന്നതിനായി സജ്ജമാക്കിയ പുതിയ ബസ് സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് മഴുവന്നൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ട്വന്റി20 പാര്‍ട്ടി ചെയര്‍മാന്‍ ബോബി എം. ജേക്കബ് നിര്‍വ്വഹിച്ചു. ആഴ്ചയില്‍ ആറ് ദിവസവും മുന്‍കൂട്ടി നിശ്ചയിച്ച സമയങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ ഈ ബസുകള്‍ റൂട്ടുകളില്‍ സര്‍വീസ് നടത്തും. സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിന്റെ ആനുകൂല്യങ്ങള്‍ തടസ്സമില്ലാതെ ഓരോ കാര്‍ഡ് ഉടമയ്ക്കും ലഭ്യമാക്കാനാണ് ഈ സൗജന്യ യാത്രാ സൗകര്യത്തിലൂടെ ശ്രമിക്കുന്നതെന്ന് ബോബി എം. ജേക്കബ് വ്യക്തമാക്കി.

 

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു