സുരക്ഷാ ഉപകരണങ്ങളുടെ വിപുലീകരണത്തിലൂടെ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനായെന്ന് ഭാരവാഹികൾ
കൊച്ചി : ഓൾ കേരള ഇലക്ട്രോണിക് സെക്യൂരിറ്റി ആൻഡ് സിസ്റ്റം ഇന്റഗ്രേറ്റേഴ്‌സ് അസോസിയേഷന്റെ (അക്കേഷ്യ) 2026-28 വർഷത്തേയ്ക്കുള്ള പുതിയ സംസ്ഥാന ഭാരവാഹികളെ കൊച്ചിയിൽ നടന്ന വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു. സഞ്ജയ് സനൽ (സംസ്ഥാന പ്രസിഡന്റ്), ദീപു ഉമ്മൻ (സംസ്ഥാന സെക്രട്ടറി), എം.പി. ലികേഷ് (സംസ്ഥാന ട്രഷറർ) എന്നിവരെയാണ് പ്രധാന ചുമതലകളിലേക്ക് തിരഞ്ഞെടുത്തത്. കഴിഞ്ഞ പത്ത് വർഷത്തെ മികച്ച പ്രവർത്തനങ്ങളിലൂടെ ഉപഭോക്താക്കൾക്ക് ഏറ്റവും വിശ്വസനീയമായ വിൽപ്പനാനന്തര സേവനങ്ങളും ആധുനിക സുരക്ഷാ സംവിധാനങ്ങളും ലഭ്യമാക്കാൻ സംഘടനയ്ക്ക് സാധിച്ചതായി പ്രസിഡന്റ് സഞ്ജയ് സനൽ പറഞ്ഞു. സംസ്ഥാനത്ത് സി.സി.ടി.വി ക്യാമറകളുടെ വിപുലമായ ഉപയോഗവും അത്യാധുനിക ഇലക്ട്രോണിക് സുരക്ഷാ ഉപകരണങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണവും കുറ്റകൃത്യങ്ങൾ വലിയ അളവിൽ നിയന്ത്രിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് സെക്രട്ടറി ദീപു ഉമ്മൻ വ്യക്തമാക്കി.

