എച്ച്ഡിഎഫ്സി എർഗോ ഇൻഷുറൻസ് ക്വിസ് ജൂനിയറിന് കേരളത്തിൽ മികച്ച പ്രതികരണം

കൊച്ചി : എച്ച്ഡിഎഫ്സി എർഗോ ജനറൽ ഇൻഷുറൻസ് കമ്പനി സംഘടിപ്പിക്കുന്ന 11-ാമത് ഇൻഷുറൻസ് ക്വിസ് ജൂനിയറിന് കേരളത്തിൽ വൻ ജനശ്രദ്ധ. 8, 9 ക്ലാസുകളിലെ വിദ്യാർഥികൾക്കായി നടത്തുന്ന മത്സരത്തിൽ കേരളത്തിലെ 44 നഗരങ്ങളിലെ 438 സ്കൂളുകളിൽ നിന്നായി 1,000-ലധികം വിദ്യാർഥികളാണ് പങ്കാളികളാകുന്നത്. രാജ്യത്തൊട്ടാകെ 600-ലേറെ ജില്ലകളിൽ നിന്നായി 16,900-ൽ അധികം വിദ്യാർഥികൾ ഇത്തവണ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2016-ൽ വെറും 18 സ്കൂളുകളുമായി ആരംഭിച്ച ഈ ക്വിസ് മത്സരം ഇന്ന് 1,100-ലധികം നഗരങ്ങളിലേക്ക് വ്യാപിക്കുകയും ഇതുവരെ ഏകദേശം 30 ലക്ഷത്തോളം വിദ്യാർഥികളിലേക്ക് ഇൻഷുറൻസ് സാക്ഷരത എത്തിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വിദ്യാർത്ഥികളിലേക്ക് സന്ദേശമെത്തിക്കാൻ 10 പ്രാദേശിക ഭാഷകളിലാണ് ഇത്തവണ ക്വിസ് ഉള്ളടക്കം ഒരുക്കിയിരിക്കുന്നത്. നിലവിൽ പ്രാഥമിക റൗണ്ടുകൾ പൂർത്തിയായി വരുന്ന മത്സരത്തിന്റെ ദേശീയ ഫൈനൽ പോരാട്ടം സെപ്റ്റംബർ 22-ന് മുംബൈയിൽ വെച്ച് നടക്കും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു