ചൊക്രമുടി കീഴടക്കി ബി.പി.ഇ.എസ്. വിദ്യാർത്ഥികൾ

ട്രെക്കിംഗിനിടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് മാതൃകയായി മോണിംഗ് സ്റ്റാർ കോളേജിലെ ഒന്നാം വർഷ ബി.പി.ഇ.എസ്.  വിദ്യാർത്ഥികൾ 

അങ്കമാലി:  അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ ഒന്നാം വർഷ ബി.പി.ഇ.എസ്. (BPES) വിദ്യാർത്ഥികൾ ദേവികുളത്തെ ചൊക്രമുടിയിൽ സംഘടിപ്പിച്ച ട്രെക്കിംഗിനിടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് മാതൃകയായി. സെപ്റ്റംബർ 15, 16 തീയതികളിൽ നടന്ന് വരുന്ന സാഹസിക ക്യാമ്പിന്റെ ഭാഗമായാണ് വിദ്യാർത്ഥി സംഘം ചൊക്രമുടി സന്ദർശിച്ചത്. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന അപൂർവ്വമായ നീലക്കുറിഞ്ഞി കാഴ്ചകൾ കാണാനെത്തിയ വിദ്യാർത്ഥികൾ, മലനിരകളിൽ സഞ്ചാരികൾ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അവ പൂർണ്ണമായും ശേഖരിച്ച് നീക്കം ചെയ്യുകയായിരുന്നു. കായിക പഠനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിലും മാതൃകാപരമായ പങ്കുവഹിച്ച വിദ്യാർത്ഥികളുടെ ഈ സാമൂഹിക പ്രതിബദ്ധതയെ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരും വിനോദസഞ്ചാരികളും പ്രദേശവാസികളും അഭിനന്ദിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു