കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഷൈജിത്ത് കുമാര്‍സംസ്ഥാന പ്രസിഡന്റ,സി.എസ്. കുമാരലാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി

കൊച്ചി : എറണാകുളത്ത് സംഘടിപ്പിച്ച കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്റെ 44-ാമത് സംസ്ഥാന കണ്‍വെന്‍ഷനോടനുബന്ധിച്ച് നടന്ന തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് നിന്നുള്ള ഷൈജിത്ത് കുമാര്‍ സംസ്ഥാന പ്രസിഡന്റായും തിരുവനന്തപുരത്ത് നിന്നുള്ള സി.എസ്. കുമാരലാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. സതീഷ് മൊകേരിയാണ് പുതിയ ട്രഷറര്‍. അനില്‍കുമാര്‍ ജോയിന്റ് സെക്രട്ടറിയായും ചുമതലയേല്‍ക്കും. ഷജില്‍ കുമാര്‍ (കണ്ണൂര്‍), അബ്ദുള്‍ കരിം (കോഴിക്കോട്), ഉല്ലാസ് (പാലക്കാട്), അനീഷ് (എറണാകുളം), ജൂബി തോമസ് (കോട്ടയം), ഗോപു (തിരുവനന്തപുരം) എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു